Skip to main content

ജില്ലയില്‍ അക്ഷയ സംരംഭകരാകാന്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അവസരം

 

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ സേവനദാതാക്കളായ അക്ഷയ പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പുതിയ സംരംഭകരെ തിരഞ്ഞെടുക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ട അക്ഷയ സംരംഭകർക്ക് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനായി കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ (കെ.എസ്.ഡി.സി) വായ്പ നല്‍കുമെന്ന് മാനേജര്‍ അറിയിച്ചു. വായ്പ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ 0491 2544411, 9400068509 എന്നീ നമ്പറുകളില്‍ ലഭിക്കും.
അക്ഷയ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ താല്പര്യമുള്ളവര്‍ക്ക് 2026 ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് ഏഴ് വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. സംരംഭകത്വ ശേഷിയും സാമൂഹ്യ പ്രതിബദ്ധതയുമുള്ള വ്യക്തികളായിരിക്കണം അപേക്ഷകര്‍. 2026 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരും 50 വയസ് കവിയാത്തവരും ആയിരിക്കണം. പ്ലസ് ടു അല്ലെങ്കില്‍ പ്രീഡിഗ്രിയാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രത്യേക വെയ്റ്റേജ് ലഭിക്കും.  അപേക്ഷിക്കുന്ന ലൊക്കേഷനില്‍ സ്വന്തമായോ വാടകയ്‌ക്കോ കെട്ടിട സൗകര്യമുള്ളവര്‍ക്ക് അധിക മാര്‍ക്കിന് അര്‍ഹതയുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനുമായി  https://lbsedp.lbscentre.in/akshaya26/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

date