Skip to main content

ഇ-ഓട്ടോറിക്ഷകൾക്ക് സബ്സിഡി: അപേക്ഷ നൽകാം

സംസ്ഥാന സർക്കാരിന്റെ ഇ-മൊബിലിറ്റി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾക്ക് നൽകുന്ന 30,000 രൂപയുടെ സബ്സിഡിക്ക് അപേക്ഷ നൽകാം. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ വർഷവും 1000 ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾക്കാണ് സബ്സിഡി. ഈ സാമ്പത്തിക വർഷത്തിൽ അനുവദിക്കുന്ന ആയിരം സബ്സിഡി അപേക്ഷകളിൽ അഞ്ഞൂറ് എണ്ണം മാർച്ച് 15ന് മുമ്പ് അപേക്ഷിക്കുന്ന വനിതകൾക്ക് സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷകൾ https://transportservices.nic.in/KeralaEV/#/dashboard/service-info എന്ന ലിങ്ക് വഴി നൽകണം. 2019 ഏപ്രിൽ 1 മുതൽ രജിസ്റ്റർ ചെയ്ത ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷ ഉടമകൾക്കും ഇതുവരെ പദ്ധതിയിൽ സബ്സിഡി ലഭിക്കാത്തവർക്കും അപേക്ഷിക്കാം. ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒരു വാഹനത്തിനു മാത്രമാണ് സബ്സിഡി. അർഹതാ മാനദണ്ഡങ്ങളും അപേക്ഷ സമർപ്പിക്കുന്നതിനുള്ള വിശദമായ നടപടിക്രമങ്ങളും mvd.kerala.gov.in ൽ ലഭ്യമാണ്.

പി.എൻ.എക്‌സ്. 984/2026

date