Skip to main content

ഭിന്നശേഷിക്കാർക്കായി കമ്പ്യൂട്ടർ കോഴ്സുകൾ

സാമൂഹ്യനീതി വകുപ്പിന് കീഴിൽ തിരുവനന്തപുരം ജില്ലയിലെ പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ കെൽട്രോണിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് യോഗ്യരായ ഭിന്നശേഷിക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു വർഷം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (അടിസ്ഥാന യോഗ്യത പ്ലസ് ടു), ആറുമാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ വേർഡ് പ്രോസസിംഗ് ആൻഡ് ഡാറ്റാ എൻട്രി (അടിസ്ഥാന യോഗ്യത എസ്.എസ്.എൽ.സി) എന്നീ കോഴ്സുകളിലേക്ക് 15 നും 30 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. അഡ്മിഷൻ ലഭിക്കുന്നതിന് ഇന്റർവ്യൂ/ സ്ക്രീനിംഗ് ടെസ്റ്റ് പാസാകണം.

അപേക്ഷാ ഫോം തിരുവനന്തപുരം പൂജപ്പുരയിലുള്ള ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിലും സാമൂഹ്യനീതി വകുപ്പിന്റെ വെബ് സൈറ്റിലും (sjd.kerala.gov.inലഭ്യമാണ്. നിശ്ചിത ഫോമിലോ വെള്ള പേപ്പറിലോ തയ്യാറാക്കിയ അപേക്ഷ ബയോഡാറ്റ ഉൾപ്പെടെ മാർച്ച് 17 ന് മുമ്പായി സൂപ്പർവൈസർ, ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രം, പൂജപ്പുര, തിരുവനന്തപുരം 695012 വിലാസത്തിലോ vtctvm3618@gmail.com ലോ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2343618, 8714619990.

പി.എൻ.എക്‌സ്. 985/2026

date