Skip to main content

‘ക്രൂ - കനാൽ ക്രൂയിസ് ബോട്ട്സ്’ കോഴ്സ്

കേരള മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആലപ്പുഴ പോർട്ട് ഓഫീസ് ക്യാമ്പസിൽ  നടത്തുന്ന ക്രൂ - കനാൽ ക്രൂയിസ് ബോട്ട്സ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കനാൽ ക്രൂയിസ് ബോട്ടുകളിൽ ക്രൂ ആയി ജോലി നോക്കാൻ ആഗ്രഹിക്കുന്നവർക്കായാണ് ഈ പരിശീലന പരിപാടി. പതിനാല് ദിവസം ദൈർഘ്യമുള്ള കോഴ്സിന്റെ ആദ്യ ബാച്ച് മാർച്ച് 16ന് ആരംഭിക്കും.

 അടിസ്ഥാന സുരക്ഷാ കോഴ്സും  ഇതിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞത് 18 വയസ്സ് പ്രായമുള്ളവർക്കും, കനാൽ ക്രൂയിസ് ബോട്ടുകളിൽ പ്രവൃത്തിപരിചയവും നീന്തൽ വശമുള്ളവർക്കും അപേക്ഷിക്കാം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 30 മീറ്ററിൽ താഴെ നീളമുള്ളതും 50 യാത്രക്കാരെ വരെ വഹിക്കാൻ ശേഷിയുള്ളതുമായ ഹൗസ് ബോട്ടുകൾ, ശിക്കാരകൾ തുടങ്ങിയവയിൽ റേറ്റിംഗായി ജോലി ചെയ്യാവുന്നതാണ്.  യാനങ്ങൾ പ്രവർത്തിപ്പിക്കാനുള്ള ലൈസൻസ് നേടുന്നതിനുള്ള ആദ്യ പടിയായാണ് ഈ കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നത്.

നിശ്ചിത വർഷത്തെ പ്രവൃത്തിപരിചയത്തിന് ശേഷം മാസ്റ്റർ/എൻജിൻ ഡ്രൈവർ ലൈസൻസ് നേടാം. പുതുതായി ഇടത്തരം യാനങ്ങളിൽ ലൈസൻസ് നേടാൻ ആഗ്രഹിക്കുന്നവർക്ക് ഈ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.  മാസ്റ്റർ/എൻജിൻ ഡ്രൈവർ (കനാൽ ക്രൂയിസ് ബോട്ട്സ്), റിവാലിഡേഷൻ, ബേസിക് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി കോഴ്സുകൾ ഉടൻ തന്നെ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: ആലപ്പുഴ പോർട്ട് ഓഫീസ് കോർഡിനേറ്ററെ ബന്ധപ്പെടുക. ഫോൺ: 99619 49280.

പി.എൻ.എക്‌സ്. 986/2026

date