Post Category
ജ്വാല വനിതോത്സവം: എട്ടിന്
അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ജ്വാല വനിതോത്സവം മാർച്ച് എട്ടിന് പുതുശ്ശേരി ഗ്രാമപഞ്ചായത്തിന്റെ കൺവെൻഷൻ സെൻററിൽ നടത്തും. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള വിവിധ മേഖലകളിൽ തൊഴിലെടുക്കുന്ന മുഖ്യധാര പ്രവർത്തകരെയും വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന കലാപരമായ കഴിവുകളുള്ള വീട്ടമ്മമാരെയും ഉൾപ്പെടുത്തിക്കൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ള ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, പ്രമോട്ടർമാർ ,ഹരിത കർമ്മ സേന അംഗങ്ങൾ, അങ്കണവാടി ജീവനക്കാർ എന്നിവർ മലമ്പുഴ ബ്ലോക്കിന് കീഴിലുള്ള അതത് പഞ്ചായത്തുകളെ അറിയിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9846140538.
date
- Log in to post comments