Post Category
കാഷ്വൽ പ്രൊഡക്ഷൻ അസിസ്റ്റന്റ് തസ്തികയിൽ ഒഴിവ്
സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിലേയ്ക്ക് (ആലപ്പുഴ ജില്ലയിൽ) ദിവസവേതനാടിസ്ഥാനത്തിൽ കാഷ്വൽ പ്രൊഡക്ഷൻ അസിസ്റ്റന്റ് തസ്തികയിൽ 2 ഒഴിവുകൾ നിലവിലുണ്ട്. ഏതെങ്കിലും വിഷയത്തിലുളള സർവ്വകലാശാലാ ബിരുദം, റേഡിയോ പരിപാടി തയ്യാറാക്കുന്നതിലും അവതരിപ്പിക്കുന്നതിനുമുളള കഴിവ് എന്നിവയാണ് യോഗ്യത. വാണി സർട്ടിഫിക്കറ്റ് ഉളളവർക്ക് മുൻഗണന. പ്രായപരിധി 18-41 (നിയമാനുസൃത വയസ്സിളവ് ബാധകം). 1160 രൂപയാണ് ദിവസവേതനം. താല്പര്യമുള്ളവർ അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ മാർച്ച് 18 നകം എത്തേണ്ടതാണ്.
പി.എൻ.എക്സ്. 989/2026
date
- Log in to post comments