Post Category
സൗജന്യ പഠനകിറ്റ് വിതരണം
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്/കേരള ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡ് പദ്ധതികളിൽ സജീവാംഗങ്ങളായ തൊഴിലാളികളുടെ കുട്ടികൾക്ക് സൗജന്യ പഠന കിറ്റ് വിതരണം ചെയ്യുന്നു.
സർക്കാർ, സർക്കാർ എയ്ഡഡ് സ്കൂളുകളിൽ 2026-27 അധ്യയന വർഷത്തിൽ രണ്ടാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 20.
അപേക്ഷാഫോമും മറ്റ് വിശദ വിവരങ്ങളും എല്ലാ ജില്ലാ ഓഫീസുകളിലും ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.kmtwwfb.org നിന്നും ലഭ്യമാണ്. ഫോൺ :0479-2410568, 9188519854.
date
- Log in to post comments