'ക്രൂ-കനാല്‍ ക്രൂയിസ് ബോട്ട്' കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
കേരള മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആലപ്പുഴ പോര്‍ട്ട് ഓഫീസ് കാമ്പസില്‍ നടത്തുന്ന ക്രൂ - കനാല്‍ ക്രൂയിസ് ബോട്ട് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കനാല്‍ ക്രൂയിസ് ബോട്ടുകളില്‍ ക്രൂ ആയി ജോലി നോക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായാണ് പരിശീലന പരിപാടി. പതിനാല് ദിവസം ദൈര്‍ഘ്യമുള്ള കോഴ്‌സിന്റെ ആദ്യ ബാച്ച് മാര്‍ച്ച് 16ന് ആരംഭിക്കും. അടിസ്ഥാന സുരക്ഷാ കോഴ്‌സും ഇതിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞത് 18 വയസ്സ് പ്രായമുള്ളവര്‍ക്കും, കനാല്‍ ക്രൂയിസ് ബോട്ടുകളില്‍ പ്രവൃത്തിപരിചമുള്ളവർക്കും നീന്തല്‍ വശമുള്ളവര്‍ക്കും അപേക്ഷിക്കാം. യാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ലൈസന്‍സ് നേടുന്നതിനുള്ള ആദ്യ പടിയായാണ് ഈ കോഴ്‌സ് വിഭാവനം ചെയ്തിരിക്കുന്നത്.
നിശ്ചിത വര്‍ഷത്തെ പ്രവൃത്തിപരിചയത്തിന് ശേഷം മാസ്റ്റര്‍/എന്‍ജിന്‍ ഡ്രൈവര്‍ ലൈസന്‍സ് നേടാം. പുതുതായി ഇടത്തരം യാനങ്ങളില്‍ ലൈസന്‍സ് നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. മാസ്റ്റര്‍/എന്‍ജിന്‍ ഡ്രൈവര്‍ (കനാല്‍ ക്രൂയിസ് ബോട്ട്), റിവാലിഡേഷന്‍, ബേസിക് സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി കോഴ്‌സുകള്‍ ഉടന്‍ തന്നെ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും: ആലപ്പുഴ പോര്‍ട്ട് ഓഫീസ് കോര്‍ഡിനേറ്ററെ ബന്ധപ്പെടുക. ഫോണ്‍: 9961949280.
- Log in to post comments