Post Category
മെന്റര്‍ ഒഴിവിലേക്ക് അഭിമുഖം
ആലപ്പുഴ എംപ്ലോയബിലിറ്റി സെൻ്റർ വഴി ജില്ലയിലെ പ്രമുഖ സ്വകാര്യ സ്ഥാപനത്തിലേക്ക് മെന്റര്‍ ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ 24 മുതല്‍ 30 വയസ് വരെ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവർക്കും രജിസ്‌ട്രേഷന്‍ ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്. അഭിമുഖം മാര്‍ച്ച് 7ന് രാവിലെ 9.30ന് ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും. സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യവും ഉണ്ടായിരിക്കും. ഫോണ്‍: 0477-2230624, 8304057735.
date
- Log in to post comments