Post Category
കര്‍ഷക തൊഴിലാളി ക്ഷേമനിധി അവാര്‍ഡ് വിതരണം ചെയ്തു
ഉന്നത വിദ്യാഭ്യാസ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ കര്‍ഷക തൊഴിലാളികളുടെ മക്കൾക്ക് അവാര്‍ഡ് വിതരണം ചെയ്തു. ക്ഷേമനിധി ബോര്‍ഡ് അംഗം ജിജോ തോമസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ ശ്രീജിത്ത് എസ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഡി കെ ടി എഫ് ജില്ലാ പ്രസിഡന്റ് ജി. ചന്ദ്രബാബു, ബി കെ എം യു ജില്ലാ ട്രഷറര്‍ മോഹനന്‍, ബി.എം.എസ് ജില്ലാ സെക്രട്ടറി ജെ മനോജ്, ഡി കെ ടി എഫ് ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് ഷൗക്കത്ത്, അനന്തലക്ഷ്മി ഡി., ദിലീജ മോള്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments