Skip to main content

എം.ബി.എ അപേക്ഷകളുടെ സൂക്ഷ്മ പരിശോധന

കൊല്ലം  ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നടത്തുന്ന 2026 വർഷത്തെ എം.ബി.എ കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ടു സമർപ്പിച്ച അപേക്ഷകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. ഇത് സംബന്ധിച്ച തിരുത്തലുകൾ വേണ്ടുന്ന പക്ഷം മാർച്ച് 10നു മുൻപായി  www.lbscentre.kerala.gov.in ലെ അപ്ലിക്കേഷൻ പോർട്ടൽ മുഖേന വരുത്തേണ്ടതാണ്. അപേക്ഷാർത്ഥിയുടെ ലോഗിൻ പോർട്ടലിൽ ലഭ്യമായ റിമാർക്സ് പ്രകാരം ആവശ്യമായ തിരുത്തലുകൾ വരുത്തിയവർ ഇനി അത് ചെയ്യേണ്ടതില്ല. പ്രവേശനപരീക്ഷയുടെ ഹാൾടിക്കറ്റ് അപേക്ഷകന്റെ ലോഗിൻ വഴി അതേ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. പ്രവേശനപരീക്ഷ 2026 മാർച്ച് 14-ന്. കൂടുതൽ വിവരങ്ങൾക്ക് 0471-2560327 എന്ന നമ്പറിൽ ബന്ധപ്പെടുക.

പി.എൻ.എക്‌സ്. 992/2026

date