Skip to main content

കൈറ്റ് വിക്ടേഴ്‌സിൽ എസ്.എസ്.എൽ.സി ലൈവ് ഫോൺ-ഇൻ ക്ലാസുകളും പ്ലസ് വൺ, പ്ലസ്ടുവിന് പ്രത്യേക റിവിഷൻ പരിപാടിയും മാർച്ച് 8 മുതൽ

കൈറ്റ് വിക്ടേഴ്‌സിൽ പൊതുപരീക്ഷ എഴുതുന്ന എസ്.എസ്.എൽ.സി കുട്ടികൾക്ക് സംശയ നിവാരണത്തിന് അവസരം നൽകുന്ന ലൈവ് ഫോൺ-ഇൻ ക്ലാസുകൾ  മാർച്ച് 8 മുതൽ ആരംഭിക്കുന്നു. ഓരോ വിഷയത്തിനും ഒന്നര മണിക്കൂർ ദൈർഘ്യമാണുണ്ടായിരിക്കുക. പരീക്ഷയുടെ തലേദിവസം വൈകിട്ട് 5.30 നാണ് ലൈവ് ആരംഭിക്കുക. പത്താം ക്ലാസുകാർക്കായി മാർച്ച് 8-ന് ഇംഗ്ലീഷ്, 10-ന് ഭാഷാവിഷയങ്ങൾ, 12-ന് ഹിന്ദി, 15-ന് ഗണിതം, 17-ന് ഫിസിക്‌സ്, 22-ന് സോഷ്യൽ സയൻസ്, 24-ന് കെമിസ്ട്രി, 29-ന് ബയോളജി എന്നീ തരത്തിലാണ് തത്സമയം ക്രമീകരിച്ചിരിക്കുന്നത്. ഇതോടൊപ്പം പ്ലസ് വൺപ്ലസ്ടു വിദ്യാർത്ഥികൾക്കായി ഒന്നര മണിക്കൂർ റിവിഷൻ ക്ലാസുകളും സംപ്രേഷണം നടത്തും.  രാവിലെ 8.30, ഉച്ചയ്ക്ക് 11 മണിവൈകുന്നേരം 3 മണിരാത്രി 8 മണി എന്നിങ്ങനെയാണ് പ്ലസ്ടു റിവിഷന്റെ സമയക്രമം. മാർച്ച് 5-ന് ഫിസിക്‌സ്, 6-ന് കമ്പ്യൂട്ടർ സയൻസ്, 8-ന് അക്കൗണ്ടൻസി, 9-ന് യഥാക്രമം കെമിസ്ട്രിഹിസ്റ്ററിബിസിനസ് സ്റ്റഡീസ്മാർച്ച് 11-ന് കമ്പ്യൂട്ടർ സയൻസും ഭാഷാ വിഷയങ്ങളും, 16-ന് മാത്സ്, 18-ന് ഇക്കണോമിക്‌സ്, 23-ന് ബോട്ടണിസുവോളജിപൊളിറ്റിക്കൽ സയൻസ്കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, 25-ന് ജ്യോഗ്രഫി, 27-ന് ഇംഗ്ലീഷ് എന്നിങ്ങനെയാണ് സംപ്രേഷണം. എസ്.എസ്.എൽ.സിപ്ലസ് വൺപ്ലസ് ടു പൊതുപരീക്ഷയ്ക്ക് വളരെയധികം പ്രയോജനപ്രദമാകുന്ന വിധത്തിൽ എഴുപതിലധികം റിവിഷൻ ക്ലാസുകൾ youtube.com/itsvicters ചാനലിൽ ലഭ്യമാണ്. ലൈവ് ഫോൺ-ഇൻ പ്രോഗ്രാമിലേയ്ക്ക് വിളിക്കേണ്ട ടോൾഫ്രീ നമ്പർ: 18004259877.

പി.എൻ.എക്‌സ്. 993/2026

date