ജില്ലാതല അറിയിപ്പുകൾ
ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
കുത്തുപറമ്പ് ഗവ. ഐ.ടി.ഐയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡിലുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത: കെ പി എസ് സി അംഗീകൃത കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ ഐ.ടിയിൽ ബിരുദാനന്തര ബിരുദം/എൻ ഐ ഇ എൽ ഐ ടി ബി ലെവൽ യോഗ്യത. കൂടാതെ ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പരിചയം / യു.ജി.സി അംഗീകൃത സർവകലാശാലയിൽ നിന്ന് പി.ജി.ഡി.സി.എ / എൻ ഐ ഇ എൽ ഐ ടി എ ലെവലിനൊപ്പം ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ പരിചയം/അംഗീകൃത ബോർഡ്/ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കമ്പ്യൂട്ടർ സയൻസ്/ ഐ.ടിയിൽ മൂന്ന് വർഷത്തെ ഡിപ്ലോമ / ഡി ജി ടിയിൽ നിന്ന് വൊക്കേഷണൽ അഡ്വാൻസ്ഡ് ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തി പരിചയവും/ സി ഒ പി എയിൽ എൻടിസി/എൻഎസി അല്ലെങ്കിൽ ഐ.ടി-ഐ ടി ഇ എസ് മേഖലയിലെ ഏതെങ്കിലും ട്രേഡും ബന്ധപ്പെട്ട മേഖലയിൽ മൂന്ന് വർഷത്തെ പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.
നിശ്ചിത യോഗ്യതയുള്ള ലാറ്റിൻ കത്തോലിക്ക്/ ആംഗ്ലോ ഇന്ത്യൻ (എൽ.സി/എ.ഐ) വിഭാഗത്തിൽപ്പെട്ടവർ സർട്ടിഫിക്കറ്റുകളുമായി മാർച്ച് ഏഴിന് രാവിലെ 11 മണിക്ക് ഐ.ടി.ഐയിൽ അഭിമുഖത്തിന് എത്തണം. ഇവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. ഫോൺ: 04902364535
അഭിമുഖം മാറ്റി
കേരള ലളിതകലാ അക്കാദമിയുടെ കണ്ണൂർ കാക്കണ്ണൻപാറ കെ.ജി.എസ് കലാഗ്രാമത്തിലെ വാച്ച്മാനായി സേവനമനുഷ്ഠിക്കുന്നതിന് അക്കാദമിയുടെ തൃശൂർ ഹെഡ് ഓഫീസിൽ മാർച്ച് അഞ്ചിന് നടത്താനിരുന്ന അഭിമുഖം സാങ്കേതിക കാരണങ്ങളാൽ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
സ്‌പോട്ട് അഡ്മിഷൻ
കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ഡിപ്ലോമ ഇൻ ഫോട്ടോ ജേണലിസം കോഴ്‌സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപര്യമുള്ളവർ മാർച്ച് 13നകം യോഗ്യത സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ്, എന്നിവയുടെ ഒറിജിനലും കോപ്പിയും പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ പത്തുമണി മുതൽ വൈകീട്ട് അഞ്ചുമണിവരെ എറണാകുളം കാക്കനാടുള്ള കേരള മീഡിയ അക്കാദമി ആസ്ഥാന മന്ദിരത്തിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0484 2422275, 8281360360.
മുട്ടക്കോഴി വിതരണം
മുണ്ടയാട് മേഖല കോഴിവളർത്തൽ കേന്ദ്രത്തിൽ ഉൽപാദന കാലാവധി കഴിയാറായ മുട്ടക്കോഴികൾ വിതരണത്തിന് തയ്യാറായതായി അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. കിലോയ്ക്ക് 100 രൂപ നിരക്കിൽ മാർച്ച് ആറ്, ഏഴ് തീയതികളിലാണ് വിൽപന. ആവശ്യക്കാർക്ക് 04972721168 എന്ന നമ്പറിൽ രാവിലെ പത്ത് മണി മുതൽ ബുക്ക് ചെയ്യാം. നിലവിലെ സ്റ്റോക്കിന്റെ എണ്ണത്തിന് അനുസരിച്ചാണ് ബുക്കിംഗ്.
- Log in to post comments