Skip to main content

ദേശീയ സുരക്ഷാ വാരാഘോഷത്തിന് തുടക്കം

 

പാലയാട് അസാപ് എൻ.ടി.ടി.എഫ് ട്രെയിനിംഗ് സെന്ററിൽ ഈ വർഷത്തെ ദേശീയ സുരക്ഷാ വാരാഘോഷങ്ങൾക്ക് വിവിധ പരിപാടികളോടെ തുടക്കമായി. വൈസ് പ്രിൻസിപ്പൽമാരായ വി.കെ രാധാകൃഷ്ണൻ, എ രൺധീർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ക്യാമ്പസിനുള്ളിലും ജോലിസ്ഥലങ്ങളിലും സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. തുടർന്ന് സുരക്ഷാ ബാഡ്ജ് ധരിച്ച് സുരക്ഷാ പ്രതിജ്ഞയും നടന്നു. വികാസ് പലേരി അധ്യക്ഷനായി. ജെ നിജിൽ, പി.പി ഷീമ, പി.കെ തിലകൻ, എം സന്ദീപ് എന്നിവർ പങ്കെടുത്തു.

date