Skip to main content

ജില്ലാതല അറിയിപ്പുകള്‍

 

അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ശിശുസംരക്ഷണ സ്ഥാപനത്തില്‍ കഴിയുന്ന കുട്ടികളെ താല്‍ക്കാലികമായി വേനലവധിക്കാലത്ത് സ്വന്തം വീട്ടില്‍ താമസിച്ച് വളര്‍ത്താന്‍ താല്‍പര്യമുള്ളവരില്‍ നിന്നും വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍ പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. വനിതാ ശിശു വികസന വകുപ്പിന്റെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. 35 വയസിന് മുകളില്‍ പ്രായമുള്ള ദമ്പതികള്‍, കുട്ടികളില്ലാത്ത ദമ്പതികള്‍, കുട്ടികളുള്ള മാതാപിതാക്കള്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് വഴിയാണ് അപേക്ഷ സ്വീകരിക്കുന്നത്. മാനദണ്ഡ പ്രകാരം അനുയോജ്യമെന്ന് ബോധ്യപ്പെടുന്ന കുടുംബങ്ങള്‍ക്ക് കൗണ്‍സിലിംഗും കുട്ടികളുമായി കൂടിക്കാഴ്ചയ്ക്കും അവസരം ഒരുക്കും. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 17 ന് വൈകീട്ട് അഞ്ചുമണിക്കകം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മുന്‍സിപ്പല്‍ ടൗണ്‍ഹാള്‍ ഷോപ്പിംഗ് കോംപ്ലക്‌സ്, രണ്ടാം നില, റൂം നമ്പര്‍ എസ് ആറ്, തലശ്ശേരി-670101 എന്ന വിലാസത്തില്‍ അപേക്ഷ, തിരിച്ചറിയല്‍ രേഖ എന്നിവ സമര്‍പ്പിക്കണം. ഫോണ്‍: 0490-2967199, 8304053543 

പരിയാരം നെയ്ത്ത് കേന്ദ്രത്തില്‍ തറികളുടെ ഉദ്ഘാടനം ആറിന്

കണ്ണൂര്‍ ജില്ലാപഞ്ചായത്തിന്റെ 2025-26 പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന്റെ പരിയാരം നെയ്ത്ത് കേന്ദ്രത്തില്‍ സ്ഥാപിച്ച തറികളുടെ ഉദ്ഘാടനം മാര്‍ച്ച് ആറിന് ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കും. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ അധ്യക്ഷനാകും.

റണ്‍ ഫോര്‍ യൂണിറ്റി; മിഡ്നൈറ്റ് റണ്‍ മാര്‍ച്ച് ഏഴിന്

റണ്‍ ഫോര്‍ യൂണിറ്റി എന്ന സന്ദേശവുമായി ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും സംഘടിപ്പിക്കുന്ന മിഡ്‌നൈറ്റ് യൂണിറ്റി റണ്ണിന്റെ ആറാമത് എഡിഷന്‍ മാര്‍ച്ച് ഏഴിന് നടക്കും. രാത്രി 11 മണിക്ക് കണ്ണൂര്‍ കലക്ടറേറ്റില്‍ നിന്ന് ആരംഭിച്ച് താവക്കര, പുതിയ ബസ്സ് സ്റ്റാന്റ്, ഫോര്‍ട്ട് റോഡ്, പ്രഭാത് ജംഗ്ഷന്‍, സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ റോഡ്, പയ്യാമ്പലം ഗസ്റ്റ് ഹൗസ് പാത്ത് വേ, ശ്രീ നാരായണ പാര്‍ക്ക്, മുനീശ്വരന്‍ കോവില്‍, പഴയ ബസ് സ്റ്റാന്‍ഡ്, ടൗണ്‍ സ്‌ക്വയര്‍, താലൂക്ക് ഓഫീസ് വഴി കലക്ടറേറ്റില്‍ സമാപിക്കും.

അഞ്ച് പേരടങ്ങുന്ന ചെറു സംഘങ്ങളായാണ് മിഡ് നൈറ്റ് റണ്ണിന് പങ്കെടുക്കേണ്ടത്. പങ്കെടുക്കുന്നവര്‍ക്ക് ടീ ഷര്‍ട്ട്, മെഡല്‍, സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിക്കും. വനിതകള്‍, പുരുഷന്മാര്‍, സ്ത്രീകളും പുരുഷന്‍മാരും, മിലിട്ടറി/പോലീസ്/ഫയര്‍ ഫോഴ്സ്/ എക്സൈസ്/ഫോറസ്റ്റ് എന്നീ യൂണിഫോം സര്‍വീസിലുള്ളവര്‍, സ്‌കൂള്‍ /കോളേജ് വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരന്‍മാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ എന്നീ കാറ്റഗറികളിലായാണ് മത്സരം. അഞ്ചു പേരടങ്ങിയ ഒരു ടീമിന് 500 രൂപയും സ്‌കൂള്‍ /കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള ടീമിന് 250 രൂപയുമാണ് രജിസ്ട്രേഷന്‍ ഫീസ്. events.dtpckannur.com എന്ന ലിങ്ക് മുഖേന ഓണ്‍ലൈന്‍ ആയോ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫീസില്‍ നേരിട്ടോ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0497 2706336, 8330858604

വൈദ്യുതി മുടങ്ങും

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചട്ടുകപ്പാറ എച്ച്.എസ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് അഞ്ചിന് രാവിലെ എട്ടുമണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയും കോറളാട് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11.30 മുതല്‍ വൈകീട്ട് മൂന്നുമണി വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ റിഷീശ്വരം ടെമ്പിള്‍, ചേലോറ, പെരിങ്ങളായി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് അഞ്ചിന് രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.

ഓണ്‍ലൈന്‍ തടി ലേലം

വനം വകുപ്പിന്റെ കണ്ണവം (കണ്ണോത്ത്) ഗവ. ടിമ്പര്‍ ഡിപ്പോയിലെ തേക്ക് തടികളുടെ ലേലം മാര്‍ച്ച് 12ന് നടക്കും. ഡിപ്പോയില്‍ നേരിട്ടോ വെബ്‌സൈറ്റ് വഴിയോ രജിസ്റ്റര്‍ ചെയ്യാം. അപേക്ഷകര്‍ പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ് സഹിതം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0490 2302080, 8547602859

ടെണ്ടര്‍ ക്ഷണിച്ചു

പാനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്കാവശ്യമായ റീ ഏജന്റുകള്‍ വാങ്ങുന്നതിനു സീല്‍ ചെയ്ത ദര്‍ഘാസുകള്‍ ക്ഷണിക്കുന്നു. ദര്‍ഘാസുകള്‍ മാര്‍ച്ച് 19 ന് രാവിലെ 11 മണിവരെ സ്വീകരിക്കും. ഫോണ്‍: 04902311355

date