മഹിളാ പ്രധാൻ ഏജന്റുമാരുടെ സംഗമം
സ്ത്രീകളെ സ്വയം പര്യാപ്തരാക്കുക, സാമൂഹിക സാമ്പത്തിക തീരുമാനങ്ങളിൽ പങ്കാളിത്തം ഉറപ്പാക്കുക, ചെറുകിട നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിച്ച സമ്പാദ്യ ശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മഹിള പ്രധാൻ (എം പി കെ ബി വൈ )ഏജന്റ്മാരുടെ ജില്ലാതല സംഗമം നടന്നു . തുഷാരം 2026 എന്ന പേരിൽ എറണാകുളം ടൗൺഹാളിൽ നടന്ന പരിപാടി മേയർ വി കെ മിനിമോൾ ഉദ്ഘാടനം ചെയ്തു.
രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് മൂലധനം കണ്ടെത്തുക എന്ന ലക്ഷ്യം കൂടി ഈ പദ്ധതിക്കുണ്ടെന്നും സാധാരണക്കാരായ സ്ത്രീകൾക്ക് സ്വയം പര്യാപ്തത കൈവരിക്കുന്നതിനു ഈ പദ്ധതി സഹായിക്കുമെന്നും മേയർ വി കെ മിനിമോൾ പറഞ്ഞു.
ചടങ്ങിൽ ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടർ പ്രദീപ്കുമാർ മുഖ്യ പ്രഭാഷണം നടത്തി.
ചടങ്ങിന്റെ ഭാഗമായി 70 വയസ്സ് പൂർത്തിയായ ഏജന്റുമാരെയും ഏറ്റവും കൂടുതൽ നിക്ഷേപം സമാഹരിച്ച സ്കൂളുകളെയും ആദരിച്ചു.
സാമ്പത്തിക ഇടപാടുകളും സൈബർ ക്രൈമും എന്ന വിഷയത്തിൽ കൊച്ചി സൈബർ സെൽ സബ് ഇൻസ്‌പെക്ടർ ശ്യാം കുമാർ ബോധവൽക്കരണ ക്ലാസ്സ് നടത്തി. ഉച്ചയ്ക്കുശേഷം അംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എം എ ലൈജു, അഡീഷണൽ ഡയറക്ടർ പി അജിത് കുമാർ , വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ, മൂവാറ്റുപുഴ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ പി വി പ്രതീക്ഷ , പള്ളുരുത്തി ബ്ലോക്ക് ജനറൽ എക്സ്റ്റൻഷൻ ഓഫീസർ പഞ്ചായത്ത് ഇ പി സിബിൻ ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ കെ വസുന്ധരൻ പിള്ള, ദേശീയ സമ്പാദ്യ പദ്ധതി ഏജന്റ് താര ജോസ് എന്നിവർ പങ്കെടുത്തു.
- Log in to post comments