Skip to main content

സൗജന്യ കമ്പ്യൂട്ടർ കോഴ്സ് പരിശീലനം 

നാഷണൽ എംപ്ലോയ്മെന്റ് സർവ്വീസ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന എറണാകുളത്തെ കോച്ചിംഗ് കം ഗൈഡൻസ് സെന്റർ ഫോർ എസ്.സി/എസ്.ടിയുടെ ആഭിമുഖ്യത്തിൽ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെട്ട 11 ഉദ്യോഗാർത്ഥികൾക്കായി ബേസിക് ഓഫീസ് ഓട്ടോമേഷൻ കമ്പ്യൂട്ടർ കോഴ്സ് പരിശീലനം നൽകുന്നു. എറണാകുളം കലൂർ കെൽട്രോൺ നോളജ് സെന്ററിൽ നടത്തുന്ന കോഴ്സ് പൂർണ്ണമായും സൗജന്യമാണ് . അപേക്ഷകർ മാർച്ച് 10 ന് മുൻപ് 0484-2312944 എന്ന നമ്പറിലോ cgcekm.emp.br@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്. 
പ്രായപരിധി 40 വയസ്സ് .

date