Skip to main content

സോഷ്യൽ വർക്കർ നിയമനം

കാക്കനാട് ഗവൺമെന്റ് ആശാ ഭവനിലെ അന്തേവാസികൾക്ക് മാനസിക-സാമൂഹിക പരിചരണം നൽകുന്ന പദ്ധതിയിലേക്ക് സോഷ്യൽ വർക്കറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് നടപ്പിലാക്കുന്ന പദ്ധതിയിൽ മെഡിക്കൽ ആൻഡ് സൈക്യാട്രിക് സോഷ്യൽ വർക്ക് അല്ലെങ്കിൽ ഡിസെബിലിറ്റി സ്റ്റഡീസിൽ സ്പെഷ്യലൈസേഷനോടെയുള്ള
എം എസ് ഡബ്ല്യു ആണ് അടിസ്ഥാന യോഗ്യത. മാനസികാരോഗ്യ കേന്ദ്രങ്ങളിലോ പുനരധിവാസ കേന്ദ്രങ്ങളിലോ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. സൈക്യാട്രിക് സോഷ്യൽ വർക്കിൽ എം ഫിൽ ഉള്ളവർക്ക് മുൻഗണന. താല്പര്യമുള്ളവർ ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖ എന്നിവയുമായി 
മാർച്ച് 6 ന് രാവിലെ 10.30 ന് കാക്കനാട് സിവിൽ സ്റ്റേഷനിലെ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.

date