Skip to main content

വിനോദസഞ്ചാരം: പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കണം

 

                ജില്ലയില്‍ ടൂറിസ്റ്റുകളെ താമസിപ്പിക്കുന്ന ലോഡ്ജുകള്‍, റിസോര്‍ട്ടുകള്‍, ഹോം സ്‌റ്റേകള്‍, ടൂറിസ്റ്റ് ഹോമുകള്‍, സര്‍വ്വീസ് വില്ലകള്‍, ഹോട്ടലുകള്‍ എന്നിവ ഡിസംബര്‍ 15നകം അതത് പോലീസ് സ്റ്റേഷനുകളില്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി (പി.സി.സി) അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ല പോലീസ് മേധാവി അറിയിച്ചു. അപേക്ഷ ജില്ലാ പോലീസിന്റെ www.wayanadpolice.gov.in എന്ന സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷയോടൊപ്പം 1000 രൂപയുടെ ചലാന്‍ രസീതും ആവശ്യമായ രേഖകളും സമര്‍പ്പിക്കണം. നിലവില്‍ എന്‍.ഒ.സി. ഉള്ളവരും അപേക്ഷിക്കണം. 

    വിദേശികളെ താമസ്സിപ്പിക്കുന്ന സ്ഥാപന ഉടമകള്‍ www.boi.gov.in  എന്ന സൈറ്റില്‍ സി ഫോം രജിസ്റ്റര്‍ ചെയ്ത് അതിന്റെ പ്രിന്റ് ഔട്ട്  ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസില്‍ ഹാജരാക്കിയാല്‍ ഓണ്‍ലൈന്‍ വഴി അറിയിക്കുന്നതിനുള്ള യൂസര്‍ ലോഗിന്‍ ലഭിക്കും.  വിദേശികളായ സഞ്ചാരികളുടെ താമസ വിവരം യഥാസമയം അറിയിക്കാത്ത  സ്ഥാപനങ്ങളുടെ നടത്തിപ്പുകാര്‍, ഉടമകള്‍ എന്നിവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

date