Skip to main content

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഇന്ന് എത്തും

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ കൊച്ചി ഹയാത്തിൽ ചേരുന്ന യോഗത്തിൽ അവലോകനം ചെയ്യുന്നതിനായി ബഹു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ ഗ്യാനേഷ് കുമാർ ഇന്ന് വൈകുന്നേരം എറണാകുളത്ത് എത്തും. 

ഇന്ന് വൈകിട്ട് 4.30 ന് അദ്ദേഹം എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ട് സന്ദർശിക്കും.

 നാളെ (മാർച്ച് 6 ) രാവിലെ 7 ന് അദ്ദേഹം ബൊൾഗാട്ടി ഗോശ്രീ പാലം സന്ദർശന വേളയിൽ സമ്മതിദാന അവകാശ വിനിയോഗം സംബന്ധിച്ച് യുവജനങ്ങളുമായി സംവദിക്കും.  
വൈകിട്ട് 7.15 ന് മ്യൂസിക് വാക്ക് വേയും ചീനവല പാലവും

 മാർച്ച് 7 ന് ശനിയാഴ്ച രാവിലെ 7.45 ന് ചെറായി ബീച്ചും സന്ദർശിക്കും.

ഈ സന്ദർശനങ്ങൾ കവർ ചെയ്യുന്നതിന് എല്ലാ മാധ്യമ പ്രവർത്തകരെയും തിരഞ്ഞെടുപ്പ് കമ്മിഷനു വേണ്ടി ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

മാർച്ച് 7 ന് ഉച്ചയ്ക്ക് 12.30 ന് ഹയാത്തിൽ
അക്രഡിറ്റഡ് മാധ്യമ സ്ഥാപനങ്ങളിൽ നിന്നുള്ള മാധ്യമ പ്രവർത്തകരുടെ 
പത്രസമ്മേളനത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പങ്കെടുക്കും. 

date