Skip to main content

സ്പോട്ട് അഡ്മിഷൻ

ഐ.എച്ച്.ആർ.ഡി.യുടെ തിരുവനന്തപുരം മുട്ടടയിലുള്ള സെന്റർ ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി ആൻഡ് സ്കിൽസിൽ വിവിധ കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. ഒരു വർഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ,ആറുമാസത്തെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഒരു വർഷത്തെ ഡിപ്ലോമ ഇൻ ഡാറ്റ എൻട്രി ടെക്നിക്സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ, ആറുമാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി സയൻസ്, എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഫുൾ ടൈം, പാർട്ട് ടൈം, ഓൺലൈൻ, ഓഫ്ലൈൻ, ഈവനിംഗ് ബാച്ചുകളിൽ പഠന സൗകര്യം ലഭ്യമാണ്. ഡിഗ്രി, പ്ലസ് ടു, എസ്.എസ്.എൽ.സി എന്നിവയാണ് കോഴ്സുകളുടെ യോഗ്യത. കേരള പി.എസ്.സി അംഗീകാരമുള്ള കോഴ്സുകൾക്ക് എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗക്കാർക്ക് സർക്കാർ നിയമപ്രകാരമുള്ള ഫീസ് ആനുകൂല്യം ലഭിക്കുന്നതാണ്.

താല്പര്യമുള്ളവർ ഐ.എച്ച്.ആർ.ഡി റീജിയണൽ സെന്ററിൽ നേരിട്ടോ അല്ലെങ്കിൽ 9495069307, 8547005087, 9400519491, 0471-2550612 എന്നീ നമ്പറുകളിലോ ബന്ധപ്പെടേണ്ടതാണ്.

date