Post Category
16 കുടുംബംഗങ്ങൾകൂടി ഭൂമിയുടെ അവകാശികളായി
അഴീക്കോട് പഞ്ചായത്തിലെ
16 കുടുംബങ്ങൾ കൂടി ഭൂമിയുടെ അവകാശികളായി. കടപ്പുറംചാൽ, ശിശു മന്ദിരം, ചാൽബീച്ച് ഭാഗങ്ങളിലെ താമസക്കാരായ കുടുംബംഗങ്ങൾക്കാണ് കടപ്പുറംചാൽ നായനാർ മന്ദിരത്തിൽ നടന്ന ചടങ്ങിൽ കെ വി സുമേഷ് എം എൽ എ പട്ടയ അനുവാദപത്രം കൈമാറിയത്.
പഞ്ചായത്ത് പ്രസിഡന്റ് കെ സനില അധ്യക്ഷയായി. അഴീക്കോട് മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ്, വിജയശ്രീ എന്നിവർ സംസാരിച്ചു.
date
- Log in to post comments