കാസര്‍കോട് ഡയറ്റിന്റെ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്; എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു
കാസര്‍കോട് ജില്ലയിലെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മായിപ്പാടിയിലെ ഡയറ്റിന് (DIET) പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഒരുങ്ങി. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിച്ചു. മധൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജ്ഞാനി ഷാന്‍ബോഗ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം മുഖ്യാതിഥിയായി.
പൊതുമരാമത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ രേഷ്മ പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ പ്രിന്‍സിപ്പാള്‍ കാബിന്‍, ഓഫീസ്, മെഡിക്കല്‍ റൂം, ലൈബ്രറി, ലബോറട്ടറി, ഡെമോണ്‍സ്‌ട്രേഷന്‍ ഹാള്‍, കാന്റീന്‍ തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പദ്ധതിയുടെ അടുത്ത ഘട്ടമായി രണ്ടാം നിലയില്‍ അക്കാഡമിക് ബ്ലോക്ക് നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.
ചടങ്ങില്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ അര്‍ജുന്‍, മധൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ദാക്ഷായണി, മാധവ മാസ്റ്റര്‍, പഞ്ചായത്ത് അംഗം രവി ഗട്ടി, എസ്.എസ്.കെ ഡി.പി.സി വി.എസ് ബിജുരാജ്, വിദ്യാകിരണം കോര്‍ഡിനേറ്റര്‍ ടി. പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.
മുന്‍ ഡയറ്റ് പ്രിന്‍സിപ്പാള്‍മാരായ സി.എം.ബാലകൃഷ്ണന്‍, ഡോ.പി.വി കൃഷ്ണകുമാര്‍, പി.ടി.എ പ്രസിഡന്റ് സുരേഷ്‌കുമാര്‍, എസ്.എം.സി ചെയര്‍മാന്‍ നാരായണന്‍, സന്തോഷ് കെ.സക്കറിയ എന്നിവരും ചടങ്ങിന് പങ്കെടുത്തു. ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. കെ.രഘുരാമ ഭട്ട് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഡോ.വിനോദ് കുമാര്‍ പെരുമ്പള നന്ദിയും പറഞ്ഞു.
- Log in to post comments