Skip to main content

*കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച വിവിധ സ്കൂൾ കെട്ടിടങ്ങൾ ഇന്ന് മന്ത്രി ഒ. ആർ കേളു ഉദ്ഘാടനം ചെയ്യും*

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ വിവിധ സ്കൂളുകളുടെ  കെട്ടിടോദ്ഘടനം ഇന്ന്  (മാർച്ച് ആറ്) പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു നിർവഹിക്കും. എം.എൽ.എ ടി. സിദ്ദിഖ് അധ്യക്ഷത വഹിക്കും.

പ്ലാൻ ഫണ്ടിൽ നിർമ്മാണം പൂർത്തിയാക്കിയ മാനന്തവാടി മണ്ഡലത്തിലെ മക്കിയാട് ഗവൺമെന്റ് എൽ.പി സ്കൂളിലെയും, കരിമ്പിൽ ഗവൺമെന്റ് എൽ.പി സ്കൂളിലെയും കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്യുക.

ഒരു കോടി രൂപ ചെലവിൽ നിർമ്മിച്ച കരിമ്പിൽ ഗവൺമെന്റ് എൽ.പി സ്കൂളിൽ ഇരുനില കെട്ടിടത്തിലായി നാല് ക്ലാസ് മുറികളും മക്കിയാട് ഗവൺമെന്റ് എൽ.പി സ്കൂൾ കെട്ടിടത്തിൽ നാല് ക്ലാസ് മുറികളും ടോയ്ലറ്റ് ബ്ലോക്കുകളുമാണ് ഉൾപെടുത്തിയത്.

ഒരു കോടി മുപ്പത് ലക്ഷം രൂപയുടെ കിഫ്ബി ഫണ്ടുപയോഗിച്ച്  നിർമ്മിച്ച 

തരിയോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെയും, അച്ചൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടങ്ങളും 

ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഗവ. ഹയർസെക്കൻഡറി സ്‌കൂളിനായി മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ കോമ്പൗണ്ടിൽ ബിൽഡേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ നിർമിച്ച് നൽകുന്ന കെട്ടിടവും നാളെ (മാർച്ച് ഏഴ്) മന്ത്രി ഉദ്ഘാടനം ചെയ്യും.

മൂന്ന് കോടി രൂപ പ്ലാൻ ഫണ്ടിൽ പൂർത്തീകരിച്ച

കുഞ്ഞോം ഹയർസെക്കൻഡറി സ്‌കൂളിൽ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം മാർച്ച് പത്തിനും ഉദ്ഘാടനം ചെയ്യും.

ഇതോടെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ 32 വിദ്യാലയങ്ങളിൽ പുതിയ കെട്ടിടങ്ങൾ പൂർത്തിയായി. പന്ത്രണ്ട് സ്‌കൂളുകളിൽ നിർമാണം വിവിധ ഘട്ടങ്ങളിലാണ്.

date