Skip to main content

വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം

ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സ സേവനം നല്‍കുന്നതിന് കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.  ഇവരുടെ അഭാവത്തില്‍  സര്‍വീസില്‍ നിന്ന് വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെ പരിഗണിക്കും. പത്തനംതിട്ട വെറ്ററിനറി കോംപ്ലക്‌സിലുള്ള ജില്ല മൃഗസംരക്ഷണ ഓഫീസില്‍ മാര്‍ച്ച് ആറിന് ഉച്ചയ്ക്ക് 12.30 നാണ് അഭിമുഖം. തിരഞ്ഞെടുക്കുന്നവരെ 90 ദിവസത്തേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കും. വൈകിട്ട് ആറ് മുതല്‍ രാവിലെ ആറുവരെയാണ് സേവനം. ബയോഡേറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഹാജരാകണം.  ഫോണ്‍ : 0468 2322762.

date