Skip to main content

കല്ലൂപ്പാറ ഗ്രാമ പഞ്ചായത്ത് ബജറ്റ്

കൃഷി, പട്ടികജാതി വികസനം, വീട് നിര്‍മാണം, കളിസ്ഥലം വാങ്ങല്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കി
2026-2027 വര്‍ഷത്തെ ബജറ്റ് കല്ലൂപ്പാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  അജിത വില്‍ക്കി അവതരിപ്പിച്ചു. 192412151 രൂപ വരവും 179842800 രൂപ ചെലവും 12569351 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ഭവന നിര്‍മാണ പദ്ധതികള്‍ക്കായി 8985000 രൂപയും കൃഷി, മൃഗസംരക്ഷണം തുടങ്ങിയവ ഉള്‍പ്പെടുന്ന ഉല്‍പാദന മേഖലയ്ക്ക് 5294150 രൂപയും വകയിരുത്തി. പട്ടികജാതിക്കാര്‍ക്കായി 485500 രൂപയും വിവിധ റോഡ് പദ്ധതികള്‍ക്ക് 8990400/- രൂപയും പഞ്ചായത്തിന് കളിസ്ഥലം വാങ്ങുന്നതിന് 25 ലക്ഷം രൂപയും മാറ്റിവച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ജ്ഞാനമണി മോഹനന്‍ അധ്യക്ഷയായി.  സ്ഥിരം സമിതി അധ്യക്ഷന്‍മാരായ റെജി ചാക്കോ വക്കയില്‍, ചെറിയാന്‍ എം ജെ, ശോശാമ്മ ജോര്‍ജ്, റ്റിബി സൂസന്‍ മാത്യു, അനില്‍ തോമസ്, മറിയാമ്മ വര്‍ഗീസ്, ഗിരി കുമാര്‍, കെ ബി രാമചന്ദ്രന്‍, ശോശാമ്മ ഈശോ, റ്റി റ്റി മനു , സൂസന്‍ തോമസ്, കെ അനില്‍കുമാര്‍  , സെക്രട്ടറി പി നന്ദകുമാര്‍, അക്കൗണ്ടന്റ്  കെ പ്രദീഷ് എന്നിവര്‍ പങ്കെടുത്തു.
 

date