Skip to main content
കോട്ട പാലം റോഡ് ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുന്നു

കോട്ട പാലം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

കോട്ട പാലം, നെടുംപ്രയാര്‍- അരമന റോഡ് എന്നിവയുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. കോഴഞ്ചേരിയെയും ചെങ്ങന്നൂരിനെയും ബന്ധിപ്പിക്കുന്ന മാരാമണ്‍- ആറാട്ടുപ്പുഴ റോഡില്‍ കോട്ട തോടിന് കുറുകെ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കിയ പാലം ശബരിമല തീര്‍ഥാടനം, മാരാമണ്‍ കണ്‍വെന്‍ഷന്‍ കാലത്തെ തിരക്ക് കുറയ്ക്കും. കോട്ട തോടിന് കുറുകെ 20 മീറ്റര്‍ നീളത്തില്‍ ഒരു സ്പാനോട് കൂടിയ പാലത്തിന് ഇരുവശങ്ങളിലും 1.5 മീറ്റര്‍ വീതിയില്‍ നടപ്പാത ഉള്‍പ്പടെ 11 മീറ്റര്‍ വീതിയുണ്ട്. പാലത്തിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് ഇരു കരകളിലും 200 മീറ്റര്‍ നീളത്തില്‍ ബിഎംബിസി നിലവാരത്തില്‍ സമീപനപാതയുടെ ടാറിംഗും പൂര്‍ത്തിയാക്കി.
കോയിപ്രം ബ്ലോക്ക് പഞ്ചായത്തംഗം റ്റിം ടൈറ്റസ്, തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തംഗങ്ങളായ പ്രദീപ് കുമാര്‍, മാത്യു ഉമ്മന്‍, തോമസ് എബ്രഹാം, മായ ഷിബു തുടങ്ങിയവര്‍ പങ്കെടുത്തു.

date