Skip to main content

നവീകരിച്ച ദേവികുളം യാത്രിനിവാസിൻ്റെയും മാട്ടുപ്പെട്ടി ബോട്ടിങ്ങ് കേന്ദ്രത്തിന്റെയും ഉദ്ഘാടനം ഇന്ന്

വിനോദസഞ്ചാര വകുപ്പിന്റെ കീഴിൽ
നവീകരണ പ്രവർത്തികൾ പൂർത്തിയാക്കിയ ദേവികുളം സർക്കാർ യാത്രിനിവാസിൻ്റെയും മാട്ടുപ്പെട്ടി ബോട്ടിങ്ങ് കേന്ദ്രത്തിന്റെ നവീകരണ പ്രവർത്തനങ്ങളുടെയും പിപിപി പദ്ധതികളുടെയും ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് നിർവഹിക്കും.

ദേവികുളം യാത്രിനിവാസിൽ രാവിലെ 11 മണിക്ക് നടക്കുന്ന പരിപാടിയിൽ എ. രാജ എംഎൽഎ അധ്യക്ഷത വഹിക്കും. കെഐഐഡിസി സിഇഒ എസ്. തിലകൻ പദ്ധതി റിപ്പോർട്ട് അവതരിപ്പിക്കും.

അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫന്‍, ദേവികുളം സബ് കളക്ടർ ആര്യ വി. എം, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  രാജേശ്വരി, ദേവികുളം പഞ്ചായത്ത് പ്രസിഡന്റ് ശരണ്യ കെ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഷൈൻ കെ. എസ്, വകുപ്പ് ജീവനക്കാർ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

date