സെന്റ് സേവിയേഴ്‌സ് കോളേജിൽ തൊഴിൽമേള
കേരള നോളെജ് ഇക്കോണമി മിഷനും തുമ്പ സെന്റ് സേവിയേഴ്സ് കോളേജ് കരിയർ ഗൈഡൻസ് സെല്ലും വിജ്ഞാനകേരളവും ചേർന്ന് നടത്തുന്ന തൊഴിൽമേള ഇന്ന് (ശനി, മാർച്ച് 7). തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജിൽ നടക്കുന്ന തൊഴിൽമേളയിൽ ബിരുദ ബിരുദാനന്തര വിദ്യാർത്ഥികൾക്കും ഐടിഐ, ഡിപ്ലോമ എഞ്ചിനീയറിങ് ബിരുദം ഉള്ളവർക്കും പങ്കെടുക്കാം. വി ശശി എംഎൽഎ രാവിലെ 10ന് തൊഴിൽമേള ഉദ്ഘാടനം ചെയ്യും.
ജോബ് ഫെസ്റ്റിലേക്കുള്ള രജിസ്‌ട്രേഷൻ രാവിലെ 9.30 ന് ആരംഭിക്കും. 20 ലധികം തൊഴിൽ ദാതാക്കൾ പങ്കെടുക്കും. വിവിധ തസ്തികകളിലായി 500 ലധികം തൊഴിലവസരങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തൊഴിൽ മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന തൊഴിൽ അന്വേഷകർക്ക് സ്‌പോട്ട് രജിസ്‌ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
പരിപാടിയിൽ കഠിനംകുളം വാർഡ് കൗൺസിലർ റാഫേൽ ആൽബി അധ്യക്ഷയാകും. നോളെജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല മുഖ്യപ്രഭാഷണം നടത്തും. കഠിനംകുളം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസ് നിക്കോളാസ് മുഖ്യാതിഥിയാകും. സെന്റ് സേവിയേഴ്സ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. തോമസ് സ്കറിയ, പ്ലെയ്സ്മെന്റ് ഓഫീസർ ഡോ. നിഷാറാണി ഡി, മറ്റ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുക്കും.
പി.എൻ.എക്‌സ്. 1035/2026
- Log in to post comments