Skip to main content

ന്യൂനപക്ഷ കമ്മിഷൻ ജില്ലാതല അദാലത്ത് സംഘടിപ്പിച്ചു

ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലുള്ള പ്രശ്നങ്ങളും പരാതികളും പരിഹരിക്കുന്നതിന് വിപുലമായ സംവിധാനങ്ങൾ നിലവിലുണ്ടെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം പി. റോസ പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച  ജില്ലാതല അദാലത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കമ്മിഷൻ അംഗം. ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലുള്ള പരാതികൾ നേരിട്ടോ ഓൺലൈനായോ കളക്ടറേറ്റ് മുഖാന്തരമോ സ്വീകരിക്കുമെന്നും പൊതുജനങ്ങൾക്ക്‌ കമ്മീഷനെ കുറിച്ച് കൂടുതൽ അവബോധം ഉണ്ടാകണമെന്നും അംഗം പറഞ്ഞു. അദാലത്തിൽ പരിഗണിച്ച നാല് പരാതികളിൽ ഒരു പരാതി തീർപ്പാക്കി. മൂന്നെണ്ണം അടുത്ത സിറ്റിങ്ങിലേക്ക്‌ മാറ്റി. പുതിയ പരാതികളൊന്നും ലഭിച്ചില്ല. പ്രധാനമായും ഭൂമിയുമായി ബന്ധപ്പെട്ടതും ചികിത്സാ സംബന്ധിയുമായ പരാതികളാണ് അദാലത്തിലെത്തിയത്.

date