നിയമസഭാ തിരഞ്ഞെടുപ്പ് - വിവിധ സ്ക്വാഡുകളുടെ പരിശീലനം നടന്നു
നിയമസഭാ തിരഞ്ഞെടുപ്പ് 2026-ന്റെ ഭാഗമായി വിവിധ സ്ക്വാഡുകളുടെ പരിശീലനം നടന്നു. ജില്ലാ പ്ലാനിങ് ഓഫീസ് ഹാളിൽ നടന്ന പരിപാടി ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അലക്സ് വർഗീസ് ഉദ്ഘാടനം ചെയ്തു. ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി കളക്ടർ ബിജു, എക്സ്പെൻഡിച്ചർ മോണിറ്ററിംഗ് വിഭാഗം നോഡൽ ഓഫീസർ അജയാനന്ദ് എന്നിവർ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. മാസ്റ്റർ ട്രെയിനറും അസിസ്റ്റന്റ് നോഡൽ ഓഫീസറുമായ എസ്.എം. ഫമിൻ ക്ലാസുകൾ കൈകാര്യം ചെയ്തു.
ജില്ലയിലെ അസിസ്റ്റന്റ് എക്സ്പെൻഡിച്ചർ ഒബ്സർവർമാർ, വീഡിയോ സർവയലൻസ് ടീമുകൾ, വീഡിയോ വ്യൂവിംഗ് ടീമുകൾ, അക്കൗണ്ടിംഗ് ടീമുകൾ, ഫ്ലയിംഗ് സ്ക്വാഡുകൾ, സ്റ്റാറ്റിക് സർവയലൻസ് ടീമുകൾ എന്നിവർക്കാണ് സ്ഥാനാർത്ഥികളുടെ ചെലവ് നിരീക്ഷണം, മാതൃകാ പെരുമാറ്റചട്ടം പാലിക്കൽ എന്നിവയിൽ പരിശീലനം നൽകിയത്. ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു മണ്ഡലത്തിൽ ഒരു സ്ഥാനാർത്ഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 40 ലക്ഷം രൂപയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരുകയും വിവിധ സ്ക്വാഡുകളുടെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്യും.
- Log in to post comments