മിഡ്‌നൈറ്റ് യൂണിറ്റി റൺ മാർച്ച് 14ലേക്ക് മാറ്റി
ഐക്യം ഊട്ടി ഉറപ്പിക്കാൻ 'റൺ ഫോർ യൂണിറ്റി 'എന്ന സന്ദേശവുമായി ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും കേന്ദ്ര ടൂറിസം മന്ത്രാലയം കൊച്ചി ഓഫീസും സംയുക്തമായി കനറ ബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മിഡ്‌നൈറ്റ് യൂണിറ്റി റൺ മാർച്ച് 14 ശനിയാഴ്ചയിലേക്ക് മാറ്റി. കണ്ണൂർ കലക്ടറേറ്റിൽ നിന്ന് 14ന് രാത്രി 11 മണിക്ക് റൺ ആരംഭിക്കും. നേരത്തെ മാർച്ച് ഏഴിന് നടത്താൻ നിശ്ചയിച്ചതായിരുന്നു.
സ്ത്രീകൾ മാത്രമുള്ള ടീം, പുരുഷൻമാർ മാത്രമുള്ള ടീം, സ്ത്രീകളും പുരുഷൻമാരും മാത്രമുള്ള ടീം, യൂണിഫോം സർവീസിൽ ഉള്ളവരുടെ ടീം (മിലിട്ടറി/പോലീസ്/+ഫയർ ഫോഴ്‌സ് എക്‌സൈസ്, ഫോറസ്റ്റ്), സ്‌കൂൾ /കോളേജ് വിദ്യാർഥികൾക്കുള്ള ടീം, മുതിർന്ന പൗരൻമാരുടെ ടീം, സർക്കാർ ജീവനക്കാരുടെ ടീം എന്നീ വിഭാഗങ്ങളിലായാണ് മത്സരം. എല്ലാ വിഭാഗങ്ങളിലും ഒന്നാം സമ്മാനത്തിന് 7500 രൂപ, രണ്ടാം സമ്മാനത്തിന് 5000 രൂപ, മൂന്നാം സമ്മാനത്തിന് 2500 രൂപ എന്നിങ്ങനെ ലഭിക്കും.
രാത്രി 11 ന് കലക്ടറേറ്റിൽ നിന്ന് ആരംഭിച്ച് താവക്കര, പുതിയ ബസ് സ്റ്റാന്റ്, ഫോർട്ട് റോഡ്, സെന്റ് മൈക്കിൾസ് സ്‌കൂൾ റോഡ്, പയ്യാമ്പലം ഗസ്റ്റ് ഹൗസ് പാത്ത് വേ, ശ്രീ നാരായണ പാർക്ക്, മുനീശ്വരൻ കോവിൽ, പഴയ ബസ് സ്റ്റാൻഡ്, ടൗൺ സ്‌ക്വയർ, താലൂക്ക് ഓഫീസ് വഴി തിരിച്ച് 12.30 ന് കലക്ടറേറ്റിൽ സമാപിക്കും.
- Log in to post comments