ജില്ലാതല അറിയിപ്പുകള്‍
അവാര്‍ഡ് വിതരണം ശനിയാഴ്ച
2025-26 വര്‍ഷത്തെ ബിരുദ / ബിരുദാനന്തര പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കര്‍ഷകത്തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുള്ള അവാര്‍ഡുകള്‍ മാര്‍ച്ച് ഏഴിന് ഉച്ചയ്ക്ക് രണ്ടുമണിക്ക് കണ്ണൂര്‍ ക്ഷേമനിധി ഓഫീസ് ഓഡിറ്റോറിയത്തില്‍ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ എന്‍ ചന്ദ്രന്‍ വിതരണം ചെയ്യും. അറിയിപ്പ് ലഭിച്ച വിദ്യാര്‍ഥികള്‍ കൃത്യസമയത്ത് എത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
അറ്റന്റര്‍ നിയമനം
നാറാത്ത് ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെന്‍സറിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അറ്റന്ററെ നിയമിക്കുന്നു. എസ്.എസ്.എല്‍.സി യോഗ്യതയുള്ള, 18 മുതല്‍ 41 വയസുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഹോമിയോ ക്ലിനിക്കിലോ ഹോമിയോ ഡിസ്പെന്‍സറിയിലോ മൂന്ന് വര്‍ഷ പ്രവൃത്തി പരിചയം അഭികാമ്യം. അപേക്ഷകള്‍ മാര്‍ച്ച് ഒന്‍പതിന് വൈകീട്ട് അഞ്ചുമണി വരെ സ്വീകരിക്കും. മാര്‍ച്ച് 11ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസിലാണ് എഴുത്തു പരീക്ഷ. ഫോണ്‍: 0497 2796214
കാഷ്വല്‍ സ്വീപ്പര്‍ നിയമനം
നാറാത്ത് ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെന്‍സറിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ കാഷ്വല്‍ സ്വീപ്പറെ നിയമിക്കുന്നതിന് പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മാര്‍ച്ച് ഒന്‍പതിന് വൈകീട്ട് അഞ്ചുമണിവരെ സ്വീകരിക്കും. ഫോണ്‍: 0497 2796214
സെയില്‍സ്മാന്‍ ഒഴിവ്
കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോമിലെ ഫ്രീഡം ഫുഡ് ഫാക്ടറി യൂണിറ്റില്‍ സെയില്‍സ്മാന്‍ തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ തുടര്‍ച്ചയായി 179 ദിവസത്തേക്ക് നിയമനം നടത്തുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരായി ജോലി ചെയ്ത് പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഫോര്‍വീലര്‍ ഡ്രൈവിംഗ് ലൈസന്‍സ്, അവരവരുടെ പോലീസ് സ്റ്റേഷനില്‍ നിന്നും ലഭിക്കുന്ന നോണ്‍ ഇന്‍വോള്‍വ്മെന്റ് ഇന്‍ ഒഫന്‍സസ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം മാര്‍ച്ച് 12ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോം സുപ്രണ്ട് മുമ്പാകെ എത്തണം. ഫോണ്‍: 04972746141, 2747180
അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണിന്റെ തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ പരിശീലന കേന്ദ്രങ്ങളില്‍ വിവിധ മാധ്യമ കോഴ്സുകളിലേക്ക് ബിരുദം നേടിയവര്‍ക്കും പ്ലസ് ടു കഴിഞ്ഞവര്‍ക്കും മാര്‍ച്ച് 16 വരെ അപേക്ഷിക്കാം. പ്രിന്റ് മീഡിയ, ടെലിവിഷന്‍ ജേര്‍ണലിസം, ഡിഡിറ്റല്‍ മീഡിയ, വാര്‍ത്താ അവതരണം, പബ്ലിക് റിലേഷന്‍സ്, അഡ്വര്‍ടൈസിംഗ്, എ ഐ അധിഷ്ഠിത കണ്ടന്റ് നിര്‍മാണം, വീഡിയോ ക്യാമറ പരിശീലനം, വീഡിയോ എഡിറ്റിംഗ് എന്നീ മേഖലകളില്‍ സമഗ്ര പരിശീലനം ലഭിക്കും. പഠനകാലയളവില്‍ അംഗീകൃത മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനവും ഇന്റേണ്‍ഷിപ്പ് അവസരങ്ങളും ലഭ്യമാകും. നിബന്ധനകള്‍ക്ക് വിധേയമായി പ്ലേസ്മെന്റ് സപ്പോര്‍ട്ടും ലഭിക്കും. ഫോണ്‍: 9544958182
ടെണ്ടര്‍ ക്ഷണിച്ചു
കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായ പാട്യം - ചെറുവാഞ്ചേരി ഡേകെയര്‍ സെന്ററിലേക്ക് 12 സീറ്റുള്ള ടെമ്പോ ട്രാവലര്‍ കരാറടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്ക് ലഭ്യമാക്കുന്നതിന് കരാറുകാരില്‍ / ഏജന്‍സികളില്‍ നിന്ന് ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ മാര്‍ച്ച് 18ന് ഉച്ചയ്ക്ക് 12 മണിവരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ജില്ലാ ആശുപത്രിയിലുള്ള ഡി.എം.എച്ച്.പിയുടെ ഓഫീസില്‍ ലഭിക്കും.
- Log in to post comments