കാവിൻമുനമ്പ് പാലം : പ്രവൃത്തി ഉദ്ഘാടനം മാർച്ച് ഏഴിന് മുഖ്യമന്ത്രി നിർവ്വഹിക്കും
ചെറുകുന്ന്- പട്ടുവം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാവിൻ മുനമ്പ് പാലത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം മാർച്ച് ഏഴിന് വൈകീട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. കാവിൻ മുനമ്പിൽ നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കുമെന്ന് എം വിജിൻ എം എൽ എ അറിയിച്ചു.
കിഫ്ബിയിൽ ഉൾപ്പെടുത്തി
91 കോടി രൂപയാണ് സംസ്ഥാന സർക്കാർ പദ്ധതിക്ക് അനുവദിച്ചത്.
1395 മീറ്റർ നീളവും 11 മീറ്റർ വീതിയിൽ നിർമ്മിക്കുന്ന പാലത്തിന് 46 മീറ്റർ നീളത്തിൽ രണ്ട് സെൻറർ സ്പാനും, 35 മീറ്റർ നീളത്തിലുള്ള 36 സ്പാനുകളും ഉണ്ടാകും. പൈൽ ഫൗണ്ടേഷൻ വിഭാവനം ചെയ്തിരിക്കുന്ന പാലത്തിന്
ഇരുവശങ്ങളിൽ 1.50 മീറ്റർ വീതിയിൽ നടപ്പാതയും നിർമ്മിക്കും.
പട്ടുവം, ചെറുകുന്ന് ഭാഗങ്ങളിലായി അപ്രോച്ച് റോഡ് നിർമ്മിക്കുന്നതിനു വേണ്ടി 65 സെന്റ് ഭൂമി നേരത്തെ ഏറ്റെടുത്തിരുന്നു.
പാലം പൂർത്തിയാകുന്നതോടെ തളിപ്പറമ്പ്-പട്ടുവം ഭാഗത്തുള്ളവർക്ക് പഴയങ്ങാടി - കണ്ണപുരം റെയിൽവേസ്റ്റേഷനിലേക്കും, ചെറുകുന്ന് അമ്പലം മാട്ടൂൽ ഭാഗത്തേക്കും പിലാത്തറ പാപ്പിനിശ്ശേരി കെഎസ്ടിപി റോഡിലേക്കും ചെറുകുന്ന് കണ്ണപുരം, മാട്ടൂൽ ഭാഗത്തുള്ളവർക്ക് പട്ടുവം - തളിപറമ്പ് ഭാഗത്തേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കും.
- Log in to post comments