Skip to main content

മെഗാ മെഡിക്കല്‍ ക്യാമ്പും പി.എം.എ.വൈ/ ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമവും മന്ത്രി സജി ചെറിയാൻ ഇന്ന് ഉദ്ഘാടനം ചെയ്യും

ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തും കരുണ പെയിന്‍ ആന്‍ഡ്  പാലിയേറ്റീവ് സൊസൈറ്റിയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ചേര്‍ന്ന് മാര്‍ച്ച് ഏഴിന് ചെങ്ങന്നൂര്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു. 20-ല്‍ പരം ഡിപ്പാര്‍ട്ട്മെന്റുകളെ പ്രതിനിധീകരിച്ച് ഡോക്ടര്‍മാര്‍ പങ്കെടുക്കുന്നു. ഇതോടൊപ്പം ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പി.എം.എ.വൈ/ ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമവും നടക്കും. 

രാവിലെ ഒമ്പത് മണിക്ക്  ഫിഷറീസ് സാംസ്കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.

പി.എം.എ.വൈ/ ലൈഫ് ഗുണഭോക്തൃ സംഗമത്തില്‍ 1000-ല്‍ പരം ആളുകളും പങ്കെടുക്കും. മെഗാ മെഡിക്കല്‍ ക്യാമ്പുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷന്‍ ചെങ്ങന്നൂര്‍ ഐ.എച്ച്.ആര്‍.ഡി എന്‍ജിനീയറിങ് കോളേജില്‍ രാവിലെ എട്ട് മണിക്ക് ആരംഭിക്കും . മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും സൗജന്യ ലാബ് സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. സുധാമണി അധ്യക്ഷത വഹിക്കും.

date