ഹെൽത്തി കേരള ഹെൽത്തി കാമ്പസ് ക്യാമ്പയിന് തുടക്കമായി
ജില്ല ആരോഗ്യകുടുംബക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോളേജ് വിദ്യാർഥികളിലേക്ക് ആരോഗ്യസന്ദേശങ്ങൾ എത്തിക്കുവാൻ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഹെൽത്തി കേരള ഹെൽത്തി കാമ്പസ് ക്യാമ്പയിൻ ആലപ്പുഴ എസ്.ഡി.കോളേജിൽ എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ വിവിധ കോളേജ് കാമ്പസുകളിൽ ഇതിന്റെ ഭാഗമായുള്ള പരിപാടികൾ നടക്കും. ക്ഷയരോഗ ബോധവത്ക്കരണ പരിപാടികളുടെ പ്രചരണത്തിനു സന്നദ്ധരായ ടി.ബി. മൈ ഭാരത് വോളന്റിയർമാരായി രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്ക് എം.എൽ.എ. പ്രതീകാത്മകമായി ബോധവത്ക്കരണ തൂവാല കൈമാറി. വിദ്യാർഥികളിൽ വ്യായാമശീലം വളർത്തുന്നതിനു പ്രേരിപ്പിക്കുന്ന പെനാൽറ്റി ഗോൾ, സ്കിപ്പിംഗ് റോപ്പ്, വടംവലി മത്സരങ്ങളിൽ വിദ്യാർഥികൾ ആവേശപൂർവ്വം പങ്കെടുത്തു.
ഓൺലൈൻ പ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ച ആരോഗ്യപ്രശ്നോത്തരി വ്യത്യസ്ത അനുഭവമായി. ജില്ല ടി.ബി. ഓഫീസർ ഡോ. വിൻസി വി എസ്, ജില്ല ഡെപ്യൂട്ടി എജ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോ. ആർ. സേതുനാഥ്, പ്രിൻസിപ്പൽ ഡോ. വി ആർ പ്രഭാകരൻ നായർ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. എസ്. ലക്ഷ്മി, കായിക അധ്യാപകരായ എസ് ആര്യ, ജെ ജിത്ത്, കോളേജ് യൂണിയൻ ചെയർമാൻ നെൽസൺ എന്നിവർ പങ്കെടുത്തു. എസ്.ഡി. കോളേജ് എൻ.എസ്.യൂണിറ്റിന്റെയും കോളേജ് യൂണിയന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. അടുത്ത പരിപാടി ആലപ്പുഴ സെന്റ് ജോസഫ്സ് കോളേജിൽ തിങ്കളാഴ്ച നടക്കും.
- Log in to post comments