അഴീക്കോട് എം.എൽ.എ കപ്പ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
അഴീക്കോട് മണ്ഡലം എം എൽ എ കപ്പ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന്റെ സമാപന സമ്മേളനം കെ.വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു. പി വി രവീന്ദ്രൻ സ്മാരക പഞ്ചായത്ത് ഫ്ളഡ് ലൈറ്റ് മിനി സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ സനില അധ്യക്ഷയായി. ഹെൽത്തി കേരള ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാന ആയുഷ് വകുപ്പിൻ്റെയും നാഷണൽ ആയുഷ്മിഷൻ കേരളത്തിൻ്റെയും നേതൃത്വത്തിൽ മെഗാ യോഗ പ്രദർശനം നടന്നു. തുടർന്ന് വനിതാ സൗഹൃദ ഫുഡ്ബോൾ മത്സരവും സംഘടിപ്പിച്ചു. മത്സരത്തിൽ കൃഷ്ണമേനോൻ സ്മരാക വനിത കോളേജിലെ വിദ്യാർത്ഥിനികളും കണ്ണൂർ സ്പോർട്സ് ഡിവിഷനിലെ വിദ്യാർഥിനികളും പങ്കെടുത്തു. പരിപാടിയിൽ മുൻകാല വനിതാ ഫുഡ്ബോൾ താരങ്ങളെ കെ വി സുമേഷ് എം എൽ എ അനുമോദിച്ചു.
പരിപാടിയിൽ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി പ്രശാന്തൻ, അഴീക്കോട് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ സി ജസ്ന, സി വി വിജയശ്രീ, പഞ്ചായത്ത് അംഗം കെ സജിന, വളപട്ടണം ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ വി. ചെന്നകേശ്വർ, നാഷനൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ കെ സി അജിത്ത്കുമാർ, സംസ്ഥാന സ്പോട്സ് കൗൺസിൽ വൈസ് പ്രസിഡൻ്റ് ഒ കെ വിനീഷ്, ചിറക്കൽ ഹോമിയോപതി മെഡിക്കൽ ഓഫീസർ ഡോ സി എം ജയലാൽ, കണ്ണാടിപറമ്പ് ഗവ: ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ സി ആർ അംബിളി, മുൻ എം എൽ എ മാരായ ടി വി രാജേഷ്, എം പ്രകാശൻ മാസ്റ്റർ, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കെ അജീഷ്, യോഗ പരിശീലകരായ റിൻഞ്ചു, എം ബബിത എന്നിവർ സംസാരിച്ചു.
- Log in to post comments