Post Category
അപേക്ഷ ക്ഷണിച്ചു
സ്കോൾ-കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആന്റ് പ്രീസ്‌കൂൾ മാനേജ്‌മെന്റ് കോഴ്‌സ് രണ്ടാം ബാച്ച് പ്രവേശനത്തിനൊടൊപ്പം പുനപ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഒന്നാം ബാച്ചിൽ പ്രവേശനം നേടി കോഴ്‌സ് പൂർത്തീകരിക്കാൻ സാധിക്കാത്തവർക്ക് രണ്ടാം ബാച്ചിൽ പുനപ്രവേശനത്തിന് മാർച്ച് 9 മുതൽ 17 വരെ പിഴയില്ലാതെയും 100 രൂപ പിഴയോട് കുടി 18 മുതൽ 30 വരെയും ഫീസ് ഒടുക്കാം. www.scolekerala.org മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ഓൺലൈൻ രജിസ്ട്രേഷനുശേഷം രണ്ട് ദിവസത്തിനകം നിർദ്ദിഷ്‌ട രേഖകൾ സഹിതമുള്ള അപേക്ഷകൾ, എക്സിക്യൂട്ടീവ് ഡയറക്ടർ, സ്കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം -12 എന്ന വിലാസത്തിൽ സ്‌പീഡ്/ രജിസ്ട്രേഡ് തപാൽ മാർഗം എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-234295, 2342271, 2342369.
പി.എൻ.എക്‌സ്. 1048/2026
date
- Log in to post comments