Skip to main content

അമ്പലപ്പുഴ താലൂക്ക് വികസന സമിതി യോഗം ചേർന്നു

അമ്പലപ്പുഴ താലൂക്ക് വികസന സമിതി യോഗം അമ്പലപ്പുഴ താലൂക്ക് ഓഫീസില്‍  മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്  ദീപ്തി അജയകുമാറിന്റെ  അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗത്തിൽ  ജില്ലാ കോടതി പാലം, ദേശീയപാത  എന്നിവയുടെ  നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, കുടിവെള്ള വിതരണം, തെരുവ് നായ ശല്യം, കൊതുകുശല്യം, കനാലുകളിലെ പോളയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവ ചർച്ച ചെയ്തു.

 
പുന്നപ്ര തെക്ക്  പഞ്ചായത്ത് പ്രസിഡന്റ് റാണി ഹരിദാസ്,  പി ജെ കുര്യന്‍,  എം ഈ നിസാര്‍ അഹമ്മദ്, ജോസി ആന്റണി, തോമസ് കളരിക്കല്‍, ഷാജി വാണിയപുരയ്ക്കല്‍, എസ് എ അബ്ദുള്‍ സലാം ലബ്ബ, റോയി പി തിയോച്ചന്‍, സഞ്ജീവ് ഭട്ട് എന്നീ രാഷ്ട്രീയപ്രതിനിധികളും, ഡെപ്യൂട്ടി തഹസിൽദാർ (ബിൽഡിംഗ് ടാക്സ്)  സി സുനില്‍കുമാര്‍, മറ്റു ഉദ്യോഗസ്ഥർ  തുടങ്ങിയവർ  പങ്കെടുത്തു.

date