സ്വച്ചോത്സവ് 2025: സ്വച്ഛതാ ഹി സേവ കാമ്പയിന്‍ കിരീടം ചൂടി ആലപ്പുഴ
ഗാന്ധിജയന്തിയോടനുബന്ധിച്ച് ദേശീയതലത്തില്‍ സംഘടിപ്പിച്ച 'സ്വച്ഛതാ ഹി സേവാ' പ്രചാരണത്തിന്റെ ഭാഗമായി കേരളത്തില്‍ ' സ്വച്ചോത്സവ് 2025'' സംഘടിപ്പിച്ചു. മാലിന്യം തള്ളുന്ന ചെറുതും വലുതുമായ കേന്ദ്രങ്ങള്‍ കണ്ടെത്തി ജനകീയ കൂട്ടായ്മകളുടെ സഹകരണത്തോടെ ശുചീകരിച്ചു. കൂടാതെ പൊതുസ്ഥലങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ബസ് സ്റ്റേഷനുകള്‍, മാര്‍ക്കറ്റുകള്‍, തീര്‍ഥാടന കേന്ദ്രങ്ങള്‍, ജലാശയങ്ങൾ എന്നിവിടങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിച്ചു. പരിപാടിയില്‍ സംസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ചവച്ച ജില്ലയായി സംസ്ഥാനതലത്തില്‍ ആലപ്പുഴ ജില്ലയെ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കാലാവസ്ഥാസൗഹൃദപരമായ ശുചിത്വ-മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള മാര്‍ഗരേഖകളും പ്രവര്‍ത്തനപദ്ധതികളും ചര്‍ച്ച ചെയ്യുന്നതിനായി ശുചിത്വമിഷന്‍ സംഘടിപ്പിച്ച ശില്പശാലയില്‍ പുരസ്‌കാരം ജില്ലയ്ക്ക് കൈമാറി. ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ബിനു ഫ്രാന്‍സിസ് ഐ.എ.എസില്‍ നിന്നും ആലപ്പുഴ ജില്ലാ ശുചിത്വമിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആന്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ ഡി ഷിന്‍സ് പുരസ്‌കാരം ഏറ്റുവാങ്ങി. ശുചിത്വമിഷന്‍ ഡയറക്ടര്‍മാരായ മുഹമ്മദ് ഝാ, ഗംഗ ആര്‍. എസ്, പ്രോഗ്രാം ഓഫീസര്‍ ഫെയ്‌സി എ, യൂണിസെഫ് കണ്‍സല്‍ട്ടന്റ് ജെവിക് വി. റയാന്‍ എന്നിവര്‍ സംസാരിച്ചു. ആലപ്പുഴ ജില്ല അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാരായ സിജോ രാജു, വി രേവതി എന്നിവര്‍ പങ്കെടുത്തു.
- Log in to post comments