Skip to main content

അന്താരാഷ്ട്ര വനിതാ ദിനം; ജില്ലാതല ഉദ്ഘാടനം  

വനിത  ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാ ദിനം   ജില്ലാതല ഉദ്ഘാടനം മാര്‍ച്ച് എട്ടിന്  രാവിലെ  10ന് തേവള്ളി രാമവര്‍മ്മ ക്ലബില്‍   ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്  നിര്‍വഹിക്കും. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി ബിജി അധ്യക്ഷയാകും. വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ച ജില്ലയിലെ വനിതകളെ ആദരിക്കും.  വനിതാദിനത്തോടനുബന്ധിച്ച മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. ജില്ലാതലപരിപാടികള്‍ക്ക് മുന്നോടിയായി രാവിലെ ഒമ്പതിന് ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ നിന്നും രാമവര്‍മ്മ ക്ലബ് വരെ സ്ത്രീ സുരക്ഷാ റാലി നടത്തും. സ്ത്രീ സുരക്ഷാ, സൈബര്‍ നിയമങ്ങള്‍ വിഷയങ്ങളില്‍ ഡോ. എസ്. ദേവിരാജ്, എ. നിയാസ് എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസ് എടുക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികളും സംഘടിപ്പിക്കും.

ജില്ലാ ഐ സി ഡി എസ് സെല്‍ പ്രോഗ്രാം ഓഫീസര്‍ നിഷ ആര്‍ നായര്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എല്‍ രഞ്ജിനി, ജില്ലാ എംപവര്‍മെന്റ് ഓഫീസര്‍ സി രമ്യ, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ എസ് അംബിക, പോഷ് എല്‍ സി മെമ്പര്‍ അഡ്വ ശ്രീദേവി, അഞ്ചാലുംമൂട് ശിശു വികസന പദ്ധതി ഓഫീസര്‍ ഡോ ടിന്‍സി രാമകൃഷ്ണന്‍, ചിറ്റുമല ശിശുവികസന പദ്ധതി ഓഫീസര്‍ എസ് റാണി, സര്‍ക്കാര്‍ ആഫ്റ്റര്‍ കെയര്‍ ഹോം സൂപ്രണ്ട് ആര്‍ ബിന്ദു, വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ വി ഷീജ തുടങ്ങിയവര്‍ പങ്കെടുക്കും.
 

date