Post Category
ഭിന്നശേഷിക്കാര്‍ക്ക് സ്‌കൂട്ടര്‍ വിതരണം
ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് സൈഡ്‌വീല്‍ ഘടിപ്പിച്ച സ്‌കൂട്ടറിന്റെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ലതാദേവി നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബി ജയന്തി അധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജി സരസ്വതി, പഞ്ചായത്ത് അംഗങ്ങളായ നജീബ് മണ്ണേല്‍, അരുണ്‍ ആലപ്പാട്, വത്സല സതീശന്‍, ഷിജു കുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി കെ സയൂജ, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എ.കെഹരികുമാരന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments