Skip to main content

ട്രെയിനി ഒഴിവിലേക്ക് അപേക്ഷിക്കാം

കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഫാർമസിസ്റ്റ്, സ്റ്റാഫ് നഴ്സ്, ഡയാലിസിസ് ടെക്നീഷ്യൻ, ബയോമെഡിക്കൽ എഞ്ചിനീയർ, ഫിസിയോതെറാപിസ്റ്റ്, ഹെൽത്ത് ഇൻസ്പെക്ടർ, കാത്ത് ലാബ് ടെക്നീഷ്യൻ, ഒപ്ടോമെട്രിസ്റ്റ് – ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യതബന്ധപ്പെട്ട വിഭാഗങ്ങളുടെ കൗൺസിൽ രജിസ്‌ട്രേഷൻ എന്നീ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം hdsgmchkollam@gmail.com ൽ അപേക്ഷ അയക്കണം. ബന്ധപ്പെട്ട കൗൺസിൽ രജിസ്‌ട്രേഷൻ സീനിയോറിട്ടി മാനദണ്ഡമാക്കിയായിരിക്കും നിയമനങ്ങൾ നടത്തുന്നത്. അപേക്ഷകൾ സമർപ്പിക്കാവുന്ന അവസാന തീയതി മാർച്ച് 10 ന് വൈകിട്ട് 5 വരെ.  ഫോൺ : 0474-2575050.

പി.എൻ.എക്‌സ്. 1054/2026

date