Skip to main content

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന കെക്സ്കോൺ കേന്ദ്ര കാര്യാലയത്തിൽ ക്ലാർക്ക്, പ്രോജക്ട് കൺസൾട്ടന്റ് തസ്തികകളിലേക്ക് കെക്സ്കോണിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിമുക്തഭടന്മാരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ക്ലർക്ക് തസ്തികയിൽ രണ്ടൊഴിവുകളാണുള്ളത്. യോഗ്യതആർമി/ എയർഫോഴ്സ്/ നേവി എന്നിവയിൽ ക്ലറിക്കൽ അഥവാ തത്തുല്യ കാറ്റഗറിയിൽ കുറഞ്ഞത് 15 വർഷം പ്രവൃത്തി പരിചയം ഉള്ള വിമുക്തഭടൻ അല്ലെങ്കിൽ ക്ലറിക്കൽ തസ്തികയിൽ പ്രവൃത്തി പരിചയമുള്ള വിമുക്തഭടന്റെ Widows നെയും പരിഗണിക്കും, ബിരുദം/ തത്തുല്യം, മൈക്രോസോഫ്റ്റ് വേർഡ്/ എക്സൽ എന്നിവയിൽ പ്രാവീണ്യം കൂടാതെ ടൈപ്പിംഗ്, ഡ്രാഫ്റ്റിംഗ് എന്നിവ ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കണം. പ്രായപരിധി 50 വയസ്സ് കവിയാൻ പാടില്ല. പ്രോജക്ട് കൺസൾട്ടന്റ് തസ്തികയിൽ ഒരൊഴിവുണ്ട്. യോഗ്യതബിരുദം/ തത്തുല്യം, കമ്പ്യൂട്ടർ പരിജ്ഞാനം/ ഇലക്ട്രിക്കൽ സിസ്റ്റത്തിലെ സാങ്കേതിക പരിജ്ഞാനം എന്നിവയുള്ള വിമുക്തഭടൻ ആയിരിക്കണം, ഗവ.സെക്രട്ടേറിയറ്റ് സർവീസ് ഉദ്യോഗസ്ഥനായി വിരമിച്ച വിമുക്തഭടന്മാർക്ക് മുൻഗണന. പ്രായപരിധി 60 വയസ് കവിയാൻ പാടില്ല. വെള്ളപേപ്പറിൽ സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡേറ്റ, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം kexconkerala2022@gmail.com എന്ന ഇ-മെയിലിലോ കെക്സ്കോൺ കേന്ദ്ര കാര്യാലയത്തിൽ നേരിട്ടോ ലഭ്യമാക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 25 വൈകിട്ട് 5 വരെയാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2320771.

പി.എൻ.എക്‌സ്. 1056/2026

date