ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷൻ രജത ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് (7) തുടക്കമാകും
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും
കേരള സർക്കാരിന്റെ ആഭ്യന്തര വകുപ്പിന് കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (7).
കേരള ഹൈക്കോടതി ഓഡിറ്റോറിയത്തിൽ 3 ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും . ചടങ്ങിൽ വ്യവസായ- നിയമ-കയർ വകുപ്പ് പി. രാജീവ് അധ്യക്ഷത വഹിക്കും.
ആഘോഷങ്ങളുടെ ഭാഗമായി ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്റെ പുതിയ ലോഗോയുടെ പ്രകാശനം കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ നിർവ്വഹിക്കും. രജത ജൂബിലി സുവനീറിന്റെ കവർചിത്ര പ്രകാശനം അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ് നിർവ്വഹിക്കും
ഹൈബി ഈഡൻ എം . പി , ടി.ജെ വിനോദ് എം എൽ എ എന്നിവർ ആശംസകൾ നേരും. പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഓഫ് ടി.എ ഷാജി , പ്രോസിക്യൂഷൻ ഡയറക്ടർ (ഭരണം) കെ.കെ ഫരീദ മജീദ് എന്നിവർ പങ്കെടുക്കും . സംസ്ഥാനത്തെ പ്രോസിക്യൂഷൻ സംവിധാനത്തിന്റെ കഴിഞ്ഞ 25 വർഷത്തെ പ്രവർത്തനങ്ങളെയും നേട്ടങ്ങളെയും അടയാളപ്പെടുത്തുന്ന വിപുലമായ പരിപാടികളാണ് രജത ജൂബിലി വർഷത്തിൽ ആസൂത്രണം ചെയ്തിരിക്കുന്നത്
- Log in to post comments