ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒഴിവ്
എറണാകുളം ജില്ലയിൽ നാഷണൽ ആയുഷ് മിഷന് കീഴിൽ (ഹോമിയോപ്പതി മെന്റൽ ഹെൽത്ത് ക്ലിനിക്ക്) കരാർ അടിസ്ഥാനത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. . സർക്കാർ/യു.ജി.സി അംഗീകൃത സർവ്വകലാശാലയിൽ നിന്നും എം.എസ്.സി ക്ലിനിക്കൽ സൈക്കോളജി അല്ലെങ്കിൽ എം.എ/എം.എസ്.സി സൈക്കോളജി (അല്ലെങ്കിൽ തത്തുല്യ യോഗ്യത) , ആർ.സി.ഐ (RCI) അംഗീകൃത സർവ്വകലാശാല/സ്ഥാപനത്തിൽ നിന്നുള്ള 2 വർഷത്തെ എം.ഫിൽ (ക്ലിനിക്കൽ സൈക്കോളജി, റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയിൽ 'ക്ലിനിക്കൽ സൈക്കോളജിസ്റ്റ്' രജിസ്ട്രേഷൻ തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായ പരിധി 40 വയസ്സ് .
യോഗ്യരായ ഉദ്യോഗാർത്ഥികൾ മാർച്ച് 10-ന് കച്ചേരിപ്പടി ജില്ലാ ആയുർവേദ ആശുപത്രി നാഷണൽ ആയുഷ് മിഷൻ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.
വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പ്രായം തെളിയിക്കുന്ന രേഖ, ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ (ആധാർ അല്ലെങ്കിൽ എസ്.എസ്.എൽ.സി), പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയും ഹാജരാക്കണം .ഫോൺ -0484 29191
- Log in to post comments