Post Category
പാതാളം ഹയർ സെക്കൻഡറി സ്കൂളിന് പുതിയ കെട്ടിടവും ലൈബ്രറിയും
മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു
പാതാളം ഹയർ സെക്കൻഡറി സ്കൂളിലെ നവീകരിച്ച കെട്ടിടവും പുതുതായി സജ്ജീകരിച്ച ലൈബ്രറിയും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. സർക്കാർ പ്ലാൻ ഫണ്ടിൽ നിന്നും 46.5 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതികൾ പൂർത്തിയാക്കിയത്. വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനും വായനാശീലം വളർത്തുന്നതിനും പുതിയ ലൈബ്രറി സഹായകരമാകുമെന്ന്
മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ മേഖലയ്ക്ക് മുൻഗണന നൽകിക്കൊണ്ട് മികച്ച ഭൗതിക സാഹചര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കെട്ടിടവും ആധുനിക സൗകര്യങ്ങളോടു കൂടിയ ലൈബ്രറിയും സജ്ജീകരിച്ചിരിക്കുന്നത്.
ചടങ്ങിൽ പ്രധാനധ്യാപിക എ എഫ് ലിനി അധ്യക്ഷയായി. ഗ്രന്ഥശാല പ്രവർത്തകരായ പി വിനോദൻ, ഇന്ദുചൂഡൻ, പി കെ മോഹനൻ, ജയൻ മാലിൽ, പി ടി എ പ്രസിഡൻ്റ് വി എ ദേവി തുടങ്ങിയവർ സംസാരിച്ചു.
date
- Log in to post comments