വിഴിഞ്ഞത്ത് സ്വകാര്യ വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നതിന് പ്രത്യേക പാക്കേജ് - മന്ത്രി പി. രാജീവ്
വിഴിഞ്ഞത്തിന്റെ നിശ്ചിത ചുറ്റളവില്‍ സ്വകാര്യ വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക പാക്കേജ് നല്‍കുമെന്ന് നിയമ വ്യവസായ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് പ്രഖ്യാപിച്ചു. ആലുവ താജ് വിവാന്തയില്‍ സംസ്ഥാന സര്‍ക്കാരിന്റെ വാണിജ്യ- വ്യവസായ വകുപ്പ് ഡയരക്ടറേറ്റും കെബിപ്പും സംയുക്തമായി സംഘടിപ്പിച്ച സ്വകാര്യ വ്യവസായ പാര്‍ക്ക് ഡെവലപ്പേഴ്സ് കോണ്‍ക്ലേവ് ഉത്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഫാസ്റ്റ് ട്രാക്കില്‍ അനുമതി നല്‍കി കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കിയാകും പാക്കേജ് നടപ്പാക്കുക.സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ തുടങ്ങുന്നവര്‍ക്ക് കെഎസ് ഐഡിസിയുടെ പ്രത്യേക ലോണ്‍ സംവിധാനം ആവിഷ്‌കരിച്ച് വരികയാണെന്നും മന്ത്രി വ്യക്തമാക്കി. വിദേശത്ത് നിന്ന് വരുന്ന എന്‍ആര്‍ഐകള്‍ക്ക് വ്യവസായ പാര്‍ക്ക് ആരംഭിക്കുന്നതിന് പ്രത്യേക പരിഗണന നല്‍കുമെന്നും മന്ത്രി അറിയിച്ചു .
സംസ്ഥാനത്ത് വ്യവസായ പാര്‍ക്കുകള്‍ ആരംഭിച്ചവര്‍ക്കുള്ള ഡെവലപ്പര്‍ പെര്‍മിറ്റ് ചടങ്ങില്‍ വിതരണം ചെയ്യ്തു. കേരളത്തിന്റെ ഭൂമിശാസ്ത്രത്തിന്റെ പ്രത്യേകത, ഉയര്‍ന്ന ജനസാന്ദ്രത, ഉയര്‍ന്ന ഭൂമിവില, അനുയോജ്യമായ ഭൂമിയുടെ ദൗര്‍ലഭ്യം എന്നീ പരിമിതികള്‍ പരിഹരിക്കുന്നതിനായാണ് വ്യവസായ വാണിജ്യ വകുപ്പ് സ്വകാര്യ വ്യവസായ പാര്‍ക്ക് എന്ന പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്. ഈ പദ്ധതി പ്രകാരം 50 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കുക എന്നതായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. നിലവില്‍ 51 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്, ഇതില്‍ 10 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. എല്ലാ വ്യവസായ പാര്‍ക്കുകളും പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ സംസ്ഥാനത്തെ വ്യാവസായിക മേഖലയില്‍ വലിയ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ വാണിജ്യ- വ്യവസായ വകുപ്പ് ഡയരക്ടറേറ്റും കെബിപ്പും സംയുക്തമായി സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ വ്യവസായ- വാണിജ്യ വകുപ്പ് ഡയരക്ടര്‍ പി. വിഷ്ണുരാജ് ഐഎഎസ് ആമുഖ പ്രഭാഷണവും വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് മുഖ്യ പ്രഭാഷണവും നടത്തി.
ആലുവ മുനിസിപാലിറ്റി ചെയര്‍പേഴ്സണ്‍ സൈജി ജോളി, കൗണ്‍സിലര്‍ ശ്യാം പത്മനാഭന്‍, കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്, കെബിപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സൂരജ് എസ്, കേരള സിഡ്കോ മാനേജിംഗ് ഡയറക്ടര്‍ ആര്‍. ജയശങ്കര്‍, ഇന്‍ഡസ്ട്രീസ് & കൊമേഴ്‌സ് അഡീഷണല്‍ ഡയറക്ടര്‍ രാജീവ് ജി, ഇന്‍ഡസ്ട്രീസ് & കൊമേഴ്‌സ് അഡീഷണല്‍ ഡയറക്ടര്‍ സിമി സി.എസ്, കെഎസ്എസ്ഐഎ പ്രസിഡന്റ എ. നിസാറുദ്ദീന്‍, കേരള അസോസിയേഷന്‍ ഓഫ് പ്രൈവറ്റ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് പ്രതിനിധി രവി ഇക്കല്‍ എന്നിവര്‍ സംസാരിച്ചു. വ്യവസായ കേരളം മാസികയുടെ 100ാം പതിപ്പിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു.
- Log in to post comments