കുന്നത്തുനാട് കൃഷിഭവൻ ഇനി സ്മാർട്ട് കൃഷി ഭവൻ
കൃഷിമന്ത്രി പി പ്രസാദ് സ്മാർട്ട് കൃഷി ഭവൻ ഉദ്ഘാടനം ചെയ്തു
കാർഷിക സേവനങ്ങൾ ഒരു കുടക്കീഴിൽ സമയബന്ധിതമായും കാര്യക്ഷമമായും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നിർമ്മിച്ച കുന്നത്തുനാട് സ്മാർട്ട് കൃഷി ഭവന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കുന്നത്തുനാട് എംഎൽഎ അഡ്വ. ശ്രീനിജിൻന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൃഷിമന്ത്രി പി പ്രസാദ് ഓൺലൈനായി നിർവ്വഹിച്ചു.
കർഷകർക്ക് സേവനങ്ങൾ അതിവേഗം ലഭിക്കുന്ന ഇടമായി കൃഷിഭവനുകൾ മാറണമെന്നും സേവനം സ്മാർട്ടായാൽ കൃഷിഭവനും സ്മാർട്ടാകുമെന്നും സ്മാർട്ട് കൃഷിഭവനിലൂടെ ഡിജിറ്റൽ സേവനങ്ങൾ കർഷകർക്ക് ഉറപ്പുവരുത്തുമെന്നും കൃഷിമന്ത്രി പറഞ്ഞു. ഇ ഓഫീസ് സംവിധാനം, ഫ്രണ്ട് ഓഫീസ് സംവിധാനം, ഡിജിറ്റൽ മാപ്പിങ്, ഓൺ ഓൺലൈൻ പോർട്ടലുകൾ, ബയോ ഫാർമസി, അഗ്രി ക്ലിനിക്, മണ്ണ് പരിശോധന ലാബ്, എക്കോ ഷോപ്പ് , ഓൺലൈൻ മീറ്റിംഗ് സൗകര്യം തുടങ്ങിയ സൗകര്യങ്ങളോടുകൂടിയാണ് സ്മാർട്ട് കൃഷിഭവൻ നിർമ്മിച്ചിരിക്കുന്നത്. കെ. എൽ ഡി.സി യുടെ നേതൃത്വത്തിൽ നബാർഡ് ആർ.ഐ.ഡി.എഫ് XXVII പദ്ധതിയിൽ ഉൾപ്പെടുത്തി 2.137 കോടി രൂപക്ക് ഭരണാനുമതി ലഭിച്ച 1.4 കോടി രൂപയ്ക്കാണ് സ്മാർട്ട് കൃഷിഭവൻ നിർമ്മാണം പൂർത്തീകരിച്ചത്.
എറണാകുളം ജില്ലയിൽ നിർമ്മാണം പൂർത്തീകരിച്ച ആദ്യ സ്മാർട്ട് കൃഷിഭവൻ കൂടിയാണ് കുന്നത്ത്നാട് സ്മാർട്ട് കൃഷിഭവൻ.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അമൃത എ എസ്, കുന്നത്ത്നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ എ പി കുഞ്ഞുമുഹമ്മദ്, വൈസ് പ്രസിഡന്റ് ശ്രീമതി ശ്യാമള സുരേഷ്, എറണാകുളം ഡെപ്യൂട്ടി ഡയറക്ടർമാരായ ശ്രീസുധീരൻ വി പി, ശ്രീമതി ഗീത ആർ ചന്ദ്രൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി ഷീബ എൻ. കെ കുന്നത്ത് നാട് കൃഷി ഓഫീസർ ശ്രീ. സജോമോൻ ജോസഫ്, , ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺമാരായ ശ്രീ. ഷാജി കെ കെ, ശ്രീമതി. ഫസീല ഇ എ ശ്രീമതി, ബിന്ദു പൗലോസ്, ജില്ലാ പഞ്ചായത്ത് അംഗ ശ്രീമതി. നിർമല കെ യു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീ. സുരേഷ് വി ആർ, നവാസ് സി എ,ഉല്ലാസ് കെ എം, റാബിയ സലിം,നെസ്സി ഉസ്മാൻ,മുഫാസൽ എം പി,ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, കർഷകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments