Skip to main content
ചേലോറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു 

ചേലോറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു 

 

ചേലോറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിക്കുന്ന പുതിയ ഹൈസ്‌കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം രജിസ്ട്രേഷന്‍ മ്യൂസിയം പുരാവസ്തു പുരരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. കേരളത്തിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഗുണപരമായ വിദ്യാഭ്യാസം ഉറപ്പുവരുത്താനും പാഠപുസ്തകങ്ങള്‍ സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നേ നല്‍കാന്‍ സാധിക്കുന്ന ഇച്ഛാശക്തിയുള്ള സര്‍ക്കാരാണിതെന്ന് മന്ത്രി പറഞ്ഞു.
 
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 3.43 കോടി രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ സി.സി ഗംഗാധരന്‍ അധ്യക്ഷനായി. വാര്‍ഡ് കൗണ്‍സിലര്‍ സരസ്വതി ടീച്ചര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി പ്രസീത, സ്‌കൂള്‍ പ്രധാനാധ്യാപിക സി.കെ സീമ, വികസന സമിതി ചെയര്‍മാന്‍ എം നൈനോഷ്, പി ടി എ പ്രസിഡന്റ് എം അനീഷ് കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി കുട്ടികൃഷ്ണന്‍, എം.വി അമരേന്ദ്രന്‍, കെ വി തമ്പാന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.

date